നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ: സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍. എങ്ങനെ, എന്താണ് പറയേണ്ടതെന്ന് അറിയില്ല. അവസാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പറവൂരിലെ ജനങ്ങള്‍ എനിക്ക് നല്‍കിയ സ്വീകരണ വേദിയായിരുന്നു സലിം കുമാറിന്റെ അവസാന പൊതുപരിപാടി.

എന്തൊരു സന്തോഷമായിരുന്നു ആ മുഖത്ത്. ക്ഷീണിച്ച മുഖത്തെ ആ ചിരി ഇപ്പോഴും മനസിലുണ്ട്. എന്റെ മാത്രമല്ല പറവൂരുകാരുടെ മുഴുവന്‍ മനസില്‍. വടക്കന്‍ പറവൂരിന്റെ അഭിമാനമായിരുന്നു സലിം കുമാര്‍. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലച്ചിത്ര മേഖലയിലെ പലരും നിലപാട് പറയാന്‍ മടിച്ചു നിന്നപ്പോഴും ഒന്നും ആഗ്രഹിക്കാതെ കോണ്‍ഗ്രസ് രാഷ്ട്രീയം പൊതുവേദികളില്‍ തുറന്നു പറയാന്‍ അദ്ദേഹം തയാറായി.

ദാരിദ്രവും കഷ്ടപ്പാടുമുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച്‌ ദേശീയ പുരസ്‌കാര നിറവില്‍ എത്തിയ കലാകാരന്‍. ഒസ്‌കാര്‍ നോമിനേഷനിലേക്കു വരെ എത്തിയ പ്രതിഭ. എന്റെ തിരഞ്ഞെടുപ്പുകളിലൊക്കെയും തിരഞ്ഞെടുപ്പ് കമ്മിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത് സലിം കുമാറായിരുന്നു. അത് തന്റെ മാത്രം അവകാശമായി അദ്ദേഹം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റെടുക്കുകയും ചെയ്തു.

ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഉദ്ഘാടകന്‍. എന്റെ വിജയത്തിലും സ്ഥാനലബ്ധിയിലും ഇത്രയേറെ സന്തോഷിച്ച കൂടപ്പിറപ്പ്. സന്തോഷം നിറഞ്ഞ ആ മുഖം മാത്രമാണ് മനസില്‍. മറക്കാനാകുന്നില്ല. ഹാസ്യം മാത്രമല്ല ഏത് കഥാപാത്രങ്ങളും വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ പ്രതിഭയായിരുന്നു സലിം കുമാര്‍.

എത്രമേല്‍ നമ്മെ സന്തോഷിപ്പിച്ചുവോ അതിലേറെ കരയിച്ച കഥാപാത്രങ്ങളെയും അദ്ദേഹം അനായസം അവതരിപ്പിച്ചു. പ്രതിഭാ സമ്പന്നതയും വ്യക്തി ബന്ധങ്ങളില്‍ അതിലേറെ ആത്മാര്‍ത്ഥതയും കാട്ടിയ പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം. ശരിക്കും പറവൂരുകാര്‍ എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു അതായിരുന്നു സലിം കുമാര്‍. എല്ലാവരെയും ചിരിപ്പിച്ചു. ഇപ്പോള്‍ എല്ലാവരെയും കരയിച്ചുള്ള യാത്രയെന്നും വി ഡി സതീശൻ പറഞ്ഞു.

SUMMARY: Chief Minister VD Satheesan expresses condolences on the demise of Salim Kumar

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories