കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ. കോഴിക്കോട് നടക്കാവ് പോലീസാണ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് നടക്കാവിലുള്ള കൊട്ടാരം റോഡില്‍ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്ന ഥാർ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. തുടർന്ന് ഭിന്നശേഷിക്കാരൻ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അപകടസമയത്ത് അശ്വന്ത് കോക്ക് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
SUMMARY: Complaint that he caused a car accident while drunk: YouTuber Ashwant Coke in custody
















