ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഡ്വ. എ. സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ, ഗീനാ കുമാരിയെ മാറ്റി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ എ.​സ​ന്തോ​ഷ് കു​മാ​റി​നെ സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. 2011-15 കാ​ല​യ​ള​വി​ൽ ജി​ല്ലാ ഗ​വ. പ്ലീ​ഡ​ർ ആ​യി​രു​ന്നു സ​ന്തോ​ഷ് കു​മാ​ർ.

ക​ല്ലു​വാ​തു​ക്ക​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം, ചെ​റി​യ​തു​റ വെ​ടി​വെ​പ്പ് തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്നു എ. ​സ​ന്തോ​ഷ് കു​മാ​ർ. പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന ഗീ​നാ കു​മാ​രി​ക്ക് പ​ക​ര​മാ​ണ് സ​ന്തോ​ഷ് കു​മാ​റി​നെ നി​യ​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ സ​ന്തോ​ഷ് കു​മാ​ർ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ ഗീനാ കുമാരി മുൻപ് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. എന്നാൽ, പ്രതിക്ക് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന് അന്വേഷണ സംഘമായ പൊലീസ് ആരോപിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.

മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്. റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിനുപുറമെ ഇഡി വാഹനം തടയുകയും തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
SUMMARY: ED officials attack case; Adv. A. Santosh Kumar special prosecutor, Geena Kumari transferred

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്ക്; അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ വൻ സുരക്ഷാവീഴ്ച; ക്യാബിൻ യാത്രക്കെതിരെ നടപടി വേണം 

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് മുതലെടുത്ത് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകളിൽ ഗുരുതരമായ സുരക്ഷാവീഴ്ചകൾ...

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

Related Articles

Popular Categories