Sunday, November 1, 2026
22.5 C
Bengaluru

ചേരാനല്ലൂർ വാഹനാപകടം : തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നു,​ ജഡ്‌ജിക്കെതിരെ അന്വേഷണം വേണമെന്ന് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂർ വാഹന അപകടക്കേസിൽ രണ്ടാംപ്രതിയായ അഡീഷണൽ ജഡ്ജിക്കെതിരെ പുതിയ പരാതിയുമായി മരണപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം . ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ജയബാലകൃഷ്ണന്റെ മകൾ ആവശ്യപ്പെട്ടു. അപകടസ്ഥലത്തെത്തിയ ജഡ്‌ജി അവിടെ 20 മിനിട്ടോളം ചെലവഴിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. അപകടത്തിൽപ്പെട്ട വാഹനം മാറ്റുകയോ കഴുകി വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ട്. കൂടാതെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന ജഡ്‌ജി എന്ന ഔദ്യോഗിക ബോർഡ് അഴിച്ചുമാറ്റിയതായും വിവരങ്ങളുണ്ട്. സംഭവം നടന്ന സമയം മുതലുള്ള കാര്യങ്ങളിൽ ഗൗരവമായ അന്വേഷണം വേണമെന്നും  മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി നൽകിയ പരാതിയിൽ പറയുന്നു.

അപകടത്തിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായും, ഇത് കേസിലെ നിർണായക തെളിവുകൾ ഇല്ലാതാക്കാനും മകനെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. നിലവിൽ മോട്ടോർ വാഹന നിയമപ്രകാരമാണ് ജഡ്ജിക്കെതിരെ കേസെടുത്തിട്ടുള്ളത്.

എന്നാൽ തെളിവ് നശിപ്പിക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് ആദ്യഘട്ടത്തിൽ വലിയ വീഴ്ചയുണ്ടായെന്നും, ജഡ്ജിയുടെ സ്വാധീനത്തിന് വഴങ്ങി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി. എന്നാൽ പ്രതിഷേധം ശക്തമായതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ജഡ്ജിയെ ചോദ്യം ചെയ്യുകയും ചെയ്തത്. അന്വേഷണം സുതാര്യമായും നിഷ്പക്ഷമായും പൂർത്തിയാക്കി നീതി ഉറപ്പാക്കണമെന്നാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ആവശ്യം.

അഡിഷണൽ ജഡ്‌ജിയെ ജില്ലാ ക്രൈംബ്രാ്ഞ്ച് ഉദ്യോഗസ്ഥർ ഇതിനോടകം രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. 17കാരനുമായും രണ്ട് തവണ അന്വേഷണ സംഘം അഭിമുഖം നടത്തി. കേസിൽ 17കാരന്റ ജാമ്യം റദ്ദാക്കാനുള്ള ഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Cheranallur vehicle accident: Jayabalakrishnan’s family demands an investigation against the judge, alleging an attempt to destroy evidence.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കന്നഡ പതാകയ്ക്ക് ഔദ്യോഗിക പതാക പദവി നൽകും; മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക...

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്ത ഹോം ഗാർഡിനെ മർദിച്ച് കൊന്നു; മൂന്ന് പേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിൽ പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത ഹോം...

കർണാടക സർക്കാരിന്റെ 15,000 അധ്യാപക നിയമനം; അപേക്ഷ നവംബർ 16 വരെ നൽകാം

ബെംഗളൂരു: കർണാടകയിലെ സർക്കാർ പ്രാഥമിക, ഹൈസ്കൂളുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി...

വിനോദയാത്രക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥി സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി...

‘ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല’; രാഹുൽ ​ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും...

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന; ഓച്ചിറയില്‍ 49കാരൻ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍...

മത്സ്യവ്യാപാരിയുടെ ലൈസൻസ് പുതുക്കാൻ 5,000 രൂപ കൈക്കൂലി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ വിജിലൻസ് പിടികൂടി

കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരൻ കൂടിയായ അയിരൂർ...

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

Related Articles

Popular Categories

You cannot copy content of this page