ബെംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണ താലൂക്കിലെ ബാൽമുരി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് താത്കാലിക നിരോധനം. അടുത്തിടെ മുങ്ങിമരണ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് പ്രവേശനം താത്കാലികമായി നിരോധിക്കുന്നതെന്ന് മണ്ഡ്യ ഡെപ്യൂട്ടി കമ്മിഷണർ കുമാർ അറിയിച്ചു.
സഞ്ചാരികളുടെ ഇഷ്ട വിനോദകേന്ദ്രമായ ബാൽമുരി വെള്ളച്ചാട്ടം കാണാന്‍ മലയാളികള്‍ അടക്കം നിരവധി പേരാണ് മൺസൂൺകാലത്ത് എത്താറുള്ളത്. കാവേരി നദിയിലും വെള്ളച്ചാട്ടത്തിലും സമീപകാലത്തായി ഒട്ടേറെപ്പേരാണ് മുങ്ങിമരിച്ചത്. ഇതേത്തുടർന്നാണ് നടപടി. ബാൽമുരിയിലും സമീപത്തെ കാവേരി നദിയിലെ അപകടകരമായ സ്ഥലങ്ങളിലും പ്രവേശനം കർശനമായി നിരോധിച്ചതായും അദ്ദേഹം പറഞ്ഞു. സുരക്ഷിതമല്ലാത്ത തോണികൾ ഉപയോഗിച്ച് നദിയിലിറങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.
SUMMARY: Entry ban to Balmuri Waterfall
















