കുടുംബവഴക്ക്; ഭര്‍തൃപിതാവ് ഗര്‍ഭിണിയെ കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: റായ്ച്ചൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്നു ക്രൂര കൊലപാതകം. ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃപിതാവ് കഴുത്തറത്ത് കൊലപ്പെടുത്തി. സിയാവര ചിക്കഹനാഗി സ്വദേശിനി രേഖ (25) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍തൃപിതാവ് സിദ്ധപ്പയെ പോലിസ് അറസ്റ്റു ചെയ്തു.

മൂന്ന് വര്‍ഷം മുന്‍പാണ് സിദ്ധപ്പയുടെ മകന്‍ നാഗരാജും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. തുടക്കം മുതല്‍ തന്നെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. രേഖയെ വയലില്‍ പണിയെടുക്കാന്‍ സിദ്ധപ്പ നിര്‍ബന്ധിച്ചതായിരുന്നു തര്‍ക്കത്തിന് കാരണം. ഇതോടെ, നാഗരാജ് രേഖയുമായി പുതിയ വീട്ടിലേക്ക് താമസം മാറി.

രേഖ ഗര്‍ഭിണിയാണെന്നറിഞ്ഞ സിദ്ധപ്പയും ഭാര്യയും ചേര്‍ന്ന് മരുമകളെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇന്നലെ വീണ്ടും സിദ്ധപ്പയും രേഖയും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ, രേഖ, ഇവിടെ നിന്നും സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ കുപിതനായ സിദ്ധപ്പ, രേഖയുടെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ ടിവി കാണുകയായിരുന്ന രേഖയെ പിന്നിലൂടെയെത്തി കഴുത്തറത്താണ് കൊലപ്പെടുത്തിയത്. രേഖയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേയ്ക്കും സിദ്ധപ്പ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലിസ് പിടികൂടുകയായിരുന്നു.
SUMMARY: Family feud: Father-in-law kills pregnant woman by slitting her throat

Hot this week

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

Related Articles

Popular Categories