കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിവേട്ട. തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച കുടുംബത്തിലെ അമ്മയും മകനും ഉൾപ്പെടെ നാലംഗ സംഘത്തെ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, അക്ഷയ്, കിരണിന്റെ സുഹൃത്ത് സന്ധ്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച മഹീന്ദ്ര സൈലോ കാറും എക്സൈസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തില്‍ എട്ടുവയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെയും ഇവര്‍ ഉപയോഗിച്ചതായിട്ടാണ് വിവരം.

നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഇന്ന് പുലര്‍ച്ചെ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുടുങ്ങിയത്. മഹീന്ദ്രാ സൈലോ വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്നുമായിരുന്നു ഇവര്‍ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടത്തിയിരുന്നത്. പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. കുടുംബമായിട്ടുള്ള യാത്ര എന്ന വ്യാജേനെയായിരുന്നു കടത്തെന്നാണ് വിവരം.

നേരത്തേ മുതല്‍ ഇവര്‍ പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും കണ്ണുവെട്ടിച്ച് മയക്കുമരുന്ന് കടത്തുകയും തിരുവനന്തപുരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിവരികയുമായിരുന്നു. കിരണ്‍ എട്ടുവയസ്സുള്ള മകളമായിട്ടാണ് യാത്രകള്‍ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ സംശയിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. മാതാവും പെണ്‍സുഹൃത്ത് കൂടി വരുമ്പോള്‍ കുടുംബം യാത്രപോയി വരുന്നു എന്ന വ്യാജേനെയായിരുന്നു കടത്ത്.

എട്ടു വയസ്സു പ്രായമുള്ള പെണ്‍കുഞ്ഞിനെ കൂട്ടിയിരുന്നതിനാല്‍ വാഹന പരിശോധന നടത്തുമ്പോള്‍ കുടുംബസമേതമുള്ള യാത്രയെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. അതുകൊണ്ട് പോലീസ് വലിയ പരിശോധനകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ അടുത്തിടെ കുടുംബത്തിനെ കുറിച്ച് പോലീസിന് രഹസ്യവിവരം കിട്ടുകയായിരുന്നു. ഇതോടെയാണ് പോലീസ് വാഹനം പരിശോധിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സിന്തറ്റിക് ലഹരി പിടുത്തമാണ് ഇതെന്നാണ് വിവരം. കുടുംബം ഇഞ്ചയ്ക്കലില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തി വരികയാണ്. ഈ പശ്ചാത്തലം വെച്ച് തുണിക്കച്ചവടത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കടത്ത്. തുണി കൊണ്ടുവരാനെന്ന വ്യാജേനെ ബെംഗളൂരുവില്‍ എത്തിയായിരുന്നു സിന്തറ്റിക് ഡ്രഗ്‌സ് കടത്തിലേക്ക് നീങ്ങിയിരുന്നത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. പ്രതികൾക്ക് ലഹരിമരുന്ന് ലഭിച്ച സ്രോതസ്സിനെക്കുറിച്ചും ലഹരി മാഫിയകളുമായുള്ള ബന്ധത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.
SUMMARY: Family MDMA Trafficking; Four people including mother and son were arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

സൗദിക്കെതിരായ ആക്രമണം; ഹൂതികൾക്കെതിരെ വൻ സൈനിക നീക്കവുമായി ത്രിരാഷ്ട്ര കക്ഷികള്‍

റിയാദ്: യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം...

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

Related Articles

Popular Categories