കോട്ട: രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം. തിരുവനന്തപുരം – ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസില്‍ രാജസ്ഥാനടുത്തുള്ള കോട്ടയിൽ വച്ച് പുലർച്ചെ 5.15ഓടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച തിരുവന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടത്തമുണ്ടായത്.
🚨BIG DISASTER AVERTED!
Fire broke out in B1 & B2 AC coaches of 07020 #Hyderabad #Jaipur Special at Nampally station minutes before departure.
3 fire engines rushed in, coaches evacuated in time.
No casualties reported. Cause under investigation.#IndianRailways #TrainAccident pic.twitter.com/a3QKRblNP0— Jharkhand Rail Users (@JharkhandRail) May 15, 2026
ബി വൺ എസി കോച്ചിലും പിന്നിലുള്ള ജനറേറ്റർ കോച്ചിലുമാണ് തീപിടിത്തമുണ്ടായത്. ബോഗികൾ പൂർണമായി കത്തിയമർന്നു. അപകടത്തെത്തുടർന്ന് തീപിടിച്ച ബോഗികളിൽനിന്ന് മറ്റ് കോച്ചുകൾ വേർപെടുത്തിയിട്ടുണ്ട്.
Fire in one of the coach of Rajdhani Express Train No. 12431 between Ratlam station and Kota Jn. Fire services here. pic.twitter.com/DFWZHBevvq
— Kartik Tiwari (@kartiktiwarii) May 17, 2026
SUMMARY: Fire breaks out on Rajdhani Express; passengers evacuated, no casualties reported















