കൊല്ലം: കൊല്ലം ഇടമുളക്കലില്‍ അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു. നാട്ടുകാരെ കടിച്ച നായയെ ഇടമുളക്കല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് വെടിവെച്ച് കൊന്നത്. നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലിജു ആളുവില പറഞ്ഞു. ഇടമുളക്കല്‍ പഞ്ചായത്തിലെ 12ാം വാര്‍ഡിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഈ തെരുവുനായയുടെ ആക്രമണത്തില്‍ നാലോളം പേര്‍ക്ക് സാരമായി പരുക്കേറ്റിരുന്നു. കുട്ടികള്‍ക്ക് ഉള്‍പ്പെടെയാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നാലെ 12ാം വാര്‍ഡ് മെമ്പര്‍ പഞ്ചായത്തില്‍ വിവരമറിയിക്കുകയും തുടർന്ന് ലിജു ആളുവിലയുടെ നേതൃത്വത്തില്‍ നായയെ വെടിവെച്ച് കൊല്ലുകയുമായിരുന്നു.
SUMMARY: Stray dog shot dead in Kollam















