അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍  127 റൺസിന്റെ ജയത്തോടെ ഇന്ത്യ പരമ്പര(3-0) തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് പടുത്തുയർത്തിയത്. 14.1 ഓവറില്‍ അഫ്ഗാന്‍ 94 റണ്‍സിന് പുറത്തായി. മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അഫ്ഗാനായില്ല. 25 റൺസ് നേടിയ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി നിതീഷ് കുമാർ റെഡ്ഡിയും രവി ബിഷ്‌ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമയുടെ അതിവേഗ സെഞ്ച്വറിയുടേയും അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റേയും ബാറ്റിങ് കരുത്തിലാണ് മികച്ച സ്കോർ നേടിയെടുത്തത്. ഇരുവരും ചേർന്ന് 9.5 ഓവറിൽ 142 റൺസാണ് കൂട്ടിചേർത്തത്. ഓപ്പണർമാർ മടങ്ങിയ ശേഷം എത്തിയവരിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ചെറുത്ത് നിൽപ്പ് കൂടിയായതോടെ (29) സ്‌കോർ 200 കടന്നു. താരത്തെ നേരിട്ടുള്ള ഏറിൽ ക്യാപ്റ്റൻ ഇബ്രാഹിം സാദ്രാൻ റണ്ണൗട്ടാക്കി. നേരത്തെ ഇന്ത്യയുടെ തിലക് വർമയെ നേരിട്ടുള്ള ത്രോയിൽ റാഷിദ് ഖാനും മടക്കിയിരുന്നു. മധ്യനിര ബാറ്റർമാർ റൺസ് കണ്ടെത്താൻ പാടുപെട്ടതോടെ ഒരു വേള 300 കടക്കുമെന്ന് തോന്നിച്ച ടോട്ടൽ 221ൽ ഒതുങ്ങി.

30 പന്തിൽ മൂന്നക്കം തൊട്ട അഭിഷേക് ശർമ ഒരു ഇന്ത്യക്കാരന്റെ അതിവേഗ സെഞ്ച്വറിയെന്ന അപൂർവ്വ റെക്കോർഡ് സ്വന്തം പേരിലാക്കി. രോഹിത് ശർമയെയാണ് യുവ ഓപ്പണർ മറികടന്നത്. 10 സിക്സും 9 ഫോറും സഹിതമാണ് അഭി കത്തിപ്പടർന്നത്. സഹ ഓപ്പണർ സഞ്ജു സാംസൺ പിന്തുണ നൽകിയതോടെ സ്‌കോർ അതിവേഗം കുതിച്ചു. അഫ്ഗാനിസ്ഥാനായി അസ്മതുല്ല ഒമർസായ് 2 വിക്കറ്റെടുത്തു. അഭിഷേക് ശർമയാണ് പ്ലെയർഓഫ്ദിമാച്ചം സീരിസും.
SUMMARY: India sweeps T20 series against Afghanistan with a resounding victory.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

ഓപറേഷന്‍ തൂഫാന്‍ ഗ്രാമങ്ങളിലേക്ക്, രണ്ടാം ഘട്ടം ഈ മാസം 28ന്

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: പേത്തൊട്ടി അയ്യൻപാറക്ക് സമീപം അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച കൊലപ്പെടുത്തി....

ആലുവയില്‍ കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ: ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന...

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന്...

വീട്ടില്‍ മദ്യം സൂക്ഷിച്ച കേസ്: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡില്‍

വയനാട്: വീട്ടില്‍ നിന്ന് വൻതോതില്‍ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ...

Related Articles

Popular Categories