ഓപറേഷന്‍ തൂഫാന്‍ ഗ്രാമങ്ങളിലേക്ക്, രണ്ടാം ഘട്ടം ഈ മാസം 28ന്

തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘ഓപ്പറേഷൻ തൂഫാൻ’ വൻ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പദ്ധതിയുടെ രണ്ടാംഘട്ടം ഈമാസം 28ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപറേഷന്‍ തൂഫാന്‍ കൂടുതല്‍ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തൂഫാന്‍ സ്‌ട്രൈക്ക്’, ‘തൂഫാന്‍ എജ്യൂക്കേറ്റ്’, ‘തൂഫാന്‍ കെയര്‍’ എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നുവെന്നും സ്ത്രീകളില്‍ നിന്നും അമ്മമാരില്‍ നിന്നും വലിയ പ്രശംസ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലഹരിക്കടത്ത് തടയുന്നതിനായി അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജന്‍സികളുമായും സഹകരിച്ച് സംയുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുമായും കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമായും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളില്‍ കേരള പോലീസ് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

2029 ആകുമ്പോഴേക്കും ഇന്ത്യ ഒട്ടാകെ ലഹരിമുക്തമായി മാറണമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ ഇല്ലാത്തപ്പോഴും ലഹരിക്കെതിരെ പോരാടിയിട്ടുണ്ടെന്നും ഇനിയും പോരാടുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: ‘Operation Toofan’ heads to villages; second phase on the 28th of this month.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ വിഗ്രഹ നിമജ്ജനം; ഹലസൂരു മേഖലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ഹലസൂരു ഉൾപ്പെടെയുള്ള കിഴക്കൻ...

എംഡിഎംഎ ഉപയോഗം: തൊടുപുഴ നഗരസഭാ മുൻ ചെയർമാനടക്കം രണ്ടുപേർ പിടിയിൽ

തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി തൊടുപുഴ...

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ  വഴി തിരിച്ചുവിടും

ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ...

അഫ്ഗാനെതിരെ തകർപ്പൻ ജയവുമായി ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തേയും ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.അരുണ്‍ ജെയ്റ്റ്‌ലി...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: പേത്തൊട്ടി അയ്യൻപാറക്ക് സമീപം അതിഥി തൊഴിലാളിയെ കാട്ടാന ആക്രമിച്ച കൊലപ്പെടുത്തി....

ആലുവയില്‍ കാറിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ: ദേശീയപാതയ്ക്ക് സമീപം ഐശ്വര്യ നഗറിലെ അപാർട്ട്മെന്റ് കോമ്പൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന...

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന്...

വീട്ടില്‍ മദ്യം സൂക്ഷിച്ച കേസ്: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിൻ 14 ദിവസത്തേക്ക് റിമാൻഡില്‍

വയനാട്: വീട്ടില്‍ നിന്ന് വൻതോതില്‍ വിദേശമദ്യവും ഇന്ത്യൻ നിർമ്മിത മദ്യവും പിടികൂടിയ...

Related Articles

Popular Categories