വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്, ഇന്ത്യയുടെ എട്ടാം കിരീടം

ദുബായ്: വനിതാ ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യ ഉയർത്തിയ 183 റണ്‍സ് ടോട്ടൽ പിന്തുടർന്ന ശ്രീലങ്കയുടെ മറുപടി ബാറ്റിംഗ് 111 റൺസിൽ അവസാനിപ്പിച്ച്, 72 റൺസിന്റെ മിന്നും ജയം നേടി ഇന്ത്യൻ പെൺകരുത്ത്. ഇന്ത്യൻ വനിതകളുടെ എട്ടാം ഏഷ്യാകപ്പ് കിരീടമാണിത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 5വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്.

ഇന്ത്യയ്ക്കായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും മികച്ച തുടക്കമാണ് നൽകിയത്. സ്മൃതി മന്ദാന 39 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 59 റൺസ് നേടി. ഷഫാലി വർമ 39 പന്തിൽ 68 റൺസ് നേടി ഇന്ത്യൻനിരയിലെ ടോപ് സ്കോററായി. ഒൻപത് ബൗണ്ടറികളും രണ്ട് സിക്സുകളും അടങ്ങിയതായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്. എന്നാൽ, 12.5 ഓവറിൽ സ്കോർ 129-ൽ നിൽക്കെ ഷഫാലിയും തൊട്ടടുത്ത ഓവറിൽ സ്മൃതി മന്ദാനയും പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും(14 റൺസ്) റിച്ച ഘോഷിനും(17) കാര്യമായി സ്കോർ ഉയർത്താനായില്ല. ദീപ്തി ശർമ അഞ്ചുറൺസെടുത്തും റൗൺഔട്ടായി. 15 റൺസുമായി ഗുനാലൻ കമാലിനിയും രണ്ട് റൺസുമായി ഭാരതി ഫുൽമാലിയും പുറത്താകാതെനിന്നു. ശ്രീലങ്കയ്ക്കായി മിതാലി അയോധ്യ ബണ്ഡാര, ചമാരി അട്ടപ്പട്ടു, ഹെവ മുനസിംഗളാകെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിലെ നാലാം പന്തിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റൺസെടുത്ത ഓപ്പണർ ഇമേഷ ദുലാനിയെയാണ് ഇന്ത്യൻ ബൗളർ ക്രാന്തി ഗൗഡ് പുറത്താക്കിയത്. എന്നാൽ രണ്ടാംവിക്കറ്റിൽ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും വിഷ്മി ഗുണരത്നയും ചേർന്ന് സ്കോർ ഉയർത്തി. ഒൻപതാം ഓവറിൽ 36 റൺസുമായി ചമാരി അട്ടപ്പട്ടു പുറത്തായി. തൊട്ടുപിന്നാലെ ഗുണരത്നയും കൂടാരം കയറി. ദീപ്തി ശർമയാണ് ഇരുവരെയും പുറത്താക്കിയത്. തുടർന്ന് ഹർഷിത സമരവിക്രമ ഒൻപത് റൺസെടുത്തും നിലാക്ഷി ഡിസിൽവ 22 റൺസെടുത്തും പുറത്തായി.
SUMMARY: India wins Women’s Asia Cup; Sri Lanka defeated by 72 runs; India’s eighth title.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: 21 സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരുകൾ 2029-ന് മുമ്പ്...

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

Related Articles

Popular Categories