കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; പ്രതി ജിതിൻ ഭാസ്കറിന്‍റെ റിമാൻഡ് നീട്ടണമെന്ന് എസ്‌ഐടി

വടകര: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ ജിതിൻ ഭാസ്കറിന്റെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയെ സമീപിച്ചു. വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹരജി നല്കിയത്. ജിതിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് റിമാന്‍ഡ് നീട്ടമമെന്ന് ആവശ്യപ്പെട്ടത്.

കേസന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതി പുറത്തിറങ്ങുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാക്കുമെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. അതിനിടെ ജിതിന്‍ നല്കിയ ജാമ്യ ഹരജി പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ സെഷന്‍കോടതി നാളേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ജഡ്ജി അവധിയായതോടെയാണ് ഹരജി മാറ്റിവെച്ചത്.

സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിപ്പിച്ചവരിലൊരാളായ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ നൽകിയ മുന്‍കൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍കോടതി ജൂലൈ മൂന്നിന് പരിഗണിക്കും. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് തവണ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് വീണ്ടും ജിതിൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ചൊവ്വാഴ്ചയാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കരന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ ശേഷിക്കുന്ന തെളിവുകള്‍ കൂടെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കാഫിർ സ്ക്രീൻഷോട്ടിന്റെ നിർമിതിക്ക് പിന്നില്‍ ജിതിനാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

സ്ക്രീൻഷോട്ട് വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ച ജിതിൻ്റെ ഫോണില്‍ നിന്നാണ് . തെളിവ് നശിപ്പിക്കുന്നതിനായി ഫോണ്‍ റീസറ്റ് ചെയ്തിരുന്നു. ജിതിൻ്റെ ഫോണ്‍ കൂടുതല്‍ ഫോറൻസിക്ക് പരിശോധന നടത്താനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി പുറത്തുവന്ന ശേഷമേ നിർണായക വിവരങ്ങള്‍ ലഭ്യമാകൂ. സ്ക്രീൻ ഷോട്ട് നിർമ്മാണത്തിന് പിന്നില്‍ കൂടുതല്‍ ബുദ്ധികേന്ദ്രങ്ങള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണസംഘം.

SUMMARY: Kafir screenshot case; SIT seeks extension of accused Jithin Bhaskar’s remand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

Related Articles

Popular Categories