കല ബാംഗ്ലൂര്‍ സമ്മേളനം സമാപിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ഇടതുപക്ഷ കൂട്ടായ്മയായ കല ബാംഗ്ലൂരിന്റെ മൂന്നാമത് സമ്മേളനം സമാപിച്ചു. പീനിയയിലെ ഹോട്ടൽ നെസ്റ്റ് ഇൻ (എന്‍ടിടിഎഫ്)-ൽ നടന്ന പരിപാടിയില്‍ കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

പ്രതിനിധി സമ്മേളനം മുതിർന്ന സിപിഐ(എം) നേതാവ് വി. ജെ. കെ. നായർ  ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമകാലിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനംചെയ്ത സമ്മേളനം സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ പദ്ധതികളും സംഘടനാവിപുലീകരണവും സംബന്ധിച്ച പ്രമേയങ്ങൾ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു

വൈകിട്ട് നടന്ന പൊതുസമ്മേളനം രാജ്യസഭാംഗം എ.എ. റഹിം ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവാസി മലയാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ കല ബാംഗ്ലൂർ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായി കല യൂത്ത് വിങ്ങിന്റെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

ഭാരവാഹികളായി ബി. കൊച്ചുമോൻ (പ്രസി.), ഫിലിപ്പ് കെ. ജോർജ് (ജന. സെക്ര.), സീതാ രാജീഷ് (ഖജാ.), പി.എൻ.വിനീത്, ടി.രാജേഷ് (വൈ.പ്രസി.), സി. സുമേഷ്, എം.എം. തോമസ് (ജോ.സെക്ര.), പ്രജിത്ത് കുമാർ (ജോയിന്റ് ഖജാ.) എന്നിവരെയും 33 അംഗ കേന്ദ്ര കമ്മിറ്റിയെയും ആറു പ്രത്യേകക്ഷണിതാക്കളെയും സമ്മേളനം തിരഞ്ഞെടുത്തു.

📷 കല ഭാരവാഹികള്‍: ബി. കൊച്ചുമോൻ, ഫിലിപ്പ് കെ. ജോർജ്, സീതാ രാജീഷ്

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

തിരുവനന്തപുരം: റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ബസ് സര്‍വീസുകള്‍ക്കിടയില്‍...

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ 16കാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....

4 കിലോമീറ്റർ പിന്നിടാൻ രണ്ടര മണിക്കൂർ; ബെംഗളൂരുവിൽ സ്കൂൾ യാത്ര വീണ്ടും ദുരിതത്തിൽ

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ വർത്തൂർ–ഗുഞ്ചൂർ മേഖലയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സ്കൂൾ വിദ്യാർഥികളുടെ...

അമിത നിരക്ക് ഈടാക്കിയ സ്വകാര്യ ബസുകൾക്കെതിരെ 3,756 കേസുകൾ

ബെംഗളൂരു: ഗണേശ ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് മുതലെടുത്ത് യാത്രക്കാരിൽ നിന്ന് അമിത...

എസ്.ഐ.ആർ: കർണാടകയിലെ 84 ലക്ഷം ഒഴിവാക്കിയ വോട്ടർമാരിൽ വീണ്ടും അപേക്ഷിച്ചത് 6.5 ലക്ഷം പേർ മാത്രം

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിയിൽ പേരുകൾ ഒഴിവാക്കപ്പെട്ട...

പിടിച്ചെടുത്ത 11,346 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റുന്നു

ബെംഗളൂരു: പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന 11,346 പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ...

പീനിയയിൽ സ്കോഡയുടെ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം

ബെംഗളൂരു: ബെംഗളൂരുവിലെ പീനിയയിൽ സ്കോഡ ഓട്ടോ ഇന്ത്യ പുതിയ ഉപഭോക്തൃ സേവനകേന്ദ്രം...

Related Articles

Popular Categories