ബെംഗളൂരു: കാരുണ്യ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായ വിതരണം പൈ ഇന്റർനാഷനൽ ഇലക്ട്രോണിക്സ് എംഡിയും പൈ ഫൗണ്ടേഷൻ ചെയർമാനുമായ രാജ്കുമാർ പൈ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ട്രസ്റ്റി മീനാ രാജ്കുമാർ പൈ മുഖ്യാതിഥിയായി. ചെയർമാൻ എ.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ നിധിയിലേക്ക് രാജ്കുമാർ പൈ നല്‍കിയ 4 ലക്ഷം രൂപ ചെയർമാൻ എ.ഗോപിനാഥ് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി സുരേഷ്, ട്രഷറർ കെ.പി.മധുസൂദനൻ, സെക്രട്ടറി എം.കെ.സിറാജ്, രവിദാസ്, വാസുദേവൻ, കാർത്യായനി രാജേന്ദ്രൻ, ഖാദർ മൊയ്തീൻ, കെ.ബി.ഹുസൈൻ, ദീപാ വേലായുധൻ എന്നിവർ സംസാരിച്ചു.
SUMMARY: Karunya Bengaluru Study Aid Distribution
















