ബെംഗളൂരു: ബെംഗളൂരുവിലെ 11 എഴുത്തുകാരുടെ കഥകളുടെ സമാഹാരം ‘കഥാനഗരം’ പ്രകാശനം ചെയ്തു. മോണ്ട്ഫോർട്ട് സ്പിരിച്വൽ സെൻ്ററില്‍ നടന്ന ചടങ്ങില്‍ കവി സി.എസ്. രാജേഷില്‍ നിന്നും ഫ്രാൻസിസ് ആന്റണി പുസ്തകം ഏറ്റുവാങ്ങി.

അനിൽ രോഹിത്, രജത് കുറ്റിയാട്ടൂർ, ഡോ. കെ.കെ.സുധ, എം.കെ. ദിവ്യ, കെ.എസ്. സിന, കെ.വി.പി. സുലൈമാൻ, ശ്രീദേവി ഗോപാൽ, ആന്റോ തോമസ്, എസ്. നവീൻ, ഡോ. കെ.കെ. പ്രേംരാജ്, എസ്. സലിംകുമാർ എന്നിവരുടെ കഥകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളം റൈറ്റേഴ്സ് നെറ്റ്‌വർക്ക് ആണ് പുസ്തകം പുറത്തിറക്കിയത്.
SUMMARY: Book Release














