കോഴിക്കോട്: താമരശേരി ചുരത്തിൽ കേരള ആര്‍ടിസി ബസ്സിന്റെ ടയർ ഓടയിൽ ഓവുചാലിൽ കുടുങ്ങി. ബെംഗളൂരുവിൽനിന്നും കോഴിക്കോട്ടേയ്ക്ക് വന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിലാണ് അപകടമുണ്ടായത്. ബസിന്‍റെ പിൻ ചക്രമാണ് ഓവുചാലിൽ കുടുങ്ങിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.അപകടത്തെ തുടർന്നു വാഹനങ്ങൾ ഒരു വശത്തുകൂടി മാത്രമാണ് കടന്നു പോകുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമായിട്ടുണ്ട്.
SUMMARY: Kerala RTC bus tire gets stuck in ditch at Thamarassery pass, accident
താമരശേരി ചുരത്തിൽ കേരള ആര്‍ടിസി ബസ്സിന്റെ ടയർ ഓടയിൽ കുടുങ്ങി

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














