കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പുരസ്‌കാര ജേതാവ് ഉണ്ണി വിജയന്‍ വിശിഷ്ടാതിഥിയായി.

കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഇരുപത്തിമൂന്ന് എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം നടന്നു. പ്രശസ്ത സിനിമ സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു വീഡിയോ കോളിലൂടെ സദസിനെ അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു.

▪️ മികച്ച ചിത്രം – ലേര്‍ണിംഗ് ടു ലവ് (സംവിധായകന്‍-ദര്‍ശന്‍ കെ)
▪️ സംവിധായകന്‍ – എം ശ്രീലക്ഷ്മി (സിനിമ -ഫോര്‍ട്ടി)
▪️ നടന്‍ – കാര്‍ത്തിക് കെ നഗരം (സിനിമ – തൊണ്ടി)
▪️ നടി – ഫറ ഷിബില ( ലൈഫ് ഈസ് ബ്യുട്ടിഫുള്‍)

ഈസ് ബ്യുട്ടിഫുളിന്റെ സംവിധാനത്തിന് ബൈജു രാജ് ചേകവരും, വധു വരിക്കപ്ലാവ് എന്ന സിനിമയിലെ അഭിനയത്തിന് പ്രമോദ് അപിയാലും വീല്‍ എന്ന സിനിമയുടെ ഛായാഗ്രഹണത്തിന് ലിയോണ്‍ ഐസക് ലിം എന്നിവരും ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹനായി. ഡോ ബിജു, പ്രകാശ് ബാരെ, ഉണ്ണി വിജയന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
<BR>
TAGS : SHORT FILM FEST
SUMMARY : Kerala Samajam Short Film Festival

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കര്‍ക്കിടക വാവ് ബലിതര്‍പ്പണം: കൊച്ചി മെട്രോ സമയം ദീര്‍ഘിപ്പിച്ചു

കൊച്ചി: കർക്കിടക വാവുബലി തർപ്പണത്തിനായി എത്തുന്ന ജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി കൊച്ചി...

യെമെൻ തുറമുഖത്തും സൗദി അറേബ്യയുടെ എണ്ണശുദ്ധീകരണ ശാലയിലും ഹൂതി ആക്രമണം; ഏഴുമരണം

സനാ: യെമെനിലെ തുറമുഖവും സൗദി അറേബ്യയുടെ എണ്ണ യുദ്ധീകരണശാലയും ആക്രമിച്ച് ഹൂതി...

സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും കുടുംബ സംഗമവും

ബെംഗളൂരു: ചിക്കബാണവര കേന്ദ്രീകരിച്ച് രൂപീകരിച്ച സ്‌മൈല്‍ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും...

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

പണമിടപാട് തര്‍ക്കം; സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി

ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ...

കർണാടക കോൺഗ്രസിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും...

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

Related Articles

Popular Categories