ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വനിതാവിഭാഗം സംഘടിപ്പിച്ച തിരുവാതിര മത്സരം മലയാളത്തനിമ വിളിച്ചോതുന്ന മത്സരമായി. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തില്‍ നടന്ന മത്സരം നര്‍ത്തകിയും ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റിയുമായ ഡോ ഹെലന്‍ ടോജോ ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയര്‍പേര്‍സണ്‍ സുധ വിനേഷ് അധ്യക്ഷത വഹിച്ചു.
വനിതാ വിഭാഗം കണ്‍വീനര്‍ രമ്യ ഹരികുമാര്‍,വൈസ് ചെയര്‍പേര്‍സണ്‍ ദിവ്യ മുരളി, അജിത സതീഷ്, പ്രോഗ്രാം കണ്‍വീനര്‍ സുധ സുധീര്‍, സുജ ഗോപകുമാര്‍,ഫിനാന്‍സ് കണ്‍വീനര്‍ ഷൈമ രമേഷ്, ജോയിന്റ് കണ്‍വീനര്‍ അംബിക സുരേഷ്, വിധികര്‍ത്താക്കളായ ഗായത്രി ദേവി, ഷര്‍മിള വിനയ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒന്നാം സമ്മാനം 20000 രൂപയും റോളിംഗ് ട്രോഫിയും ശ്രീജ ഷോബിത്, സര്‍ജാപൂര്‍ പാര്‍വണം ടീം കരസ്ഥമാക്കി.രണ്ടാം സ്ഥാനം 15000 രൂപയും ട്രോഫിയും ഹൊരമാവ് നീതു ലക്ഷ്മി -ആര്‍ദ്ര ടീം കരസ്ഥമാക്കി.മൂന്നാം സമ്മാനം 10000 രൂപയും ട്രോഫിയും പ്രെസ്റ്റീജ് ട്രാന്‍ക്യുലിറ്റിയിലെ സ്‌നേഹ മേനോനും സംഘത്തിനും ലഭിച്ചു.
പ്രോത്സാഹന സമ്മാനങ്ങള്‍: കെ ആര്‍ പുരം ദിവ്യ ബി ടീം അഗ്‌നി, ടീം ഈസ്റ്റ് സോണ്‍ സുജയാ സത്യന്‍ & ടീം, ഇലക്ട്രോണിക് സിറ്റി പ്രിയ എ എസ് -സിഗ്മാ ടീം
സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരളസമാജം പ്രസിഡന്റ് എം ഹനീഫ്, വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജനറല്‍ സെക്രട്ടറി റജികുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍ വി, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥ്, സെക്രട്ടറി ജെയ്‌ജോ ജോസഫ് , ഡോണ സലി, ഐഷ ഹനീഫ് എന്നിവര്‍ സംബന്ധിച്ചു.
SUMMARY: Kerala Samajam Thiruvathira Competition















