ബെംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും നവംബർ 15 ന് ബിലേക്കാഹള്ളി സിരി കൺവെൻഷൻ സെന്ററിൽ രാവിലെ 8 മണി മുതൽ നടക്കും. 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ, ബൊമ്മനഹള്ളി എംഎൽഎ സതീഷ് റെഡ്ഡി, മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ടി. പി. ശശികുമാർ എന്നിവർ മുഖ്യാതിഥികളാകും.
കരയോഗം പ്രസിഡന്റ് വിജേഷ് വി നായറുടെ അധ്യക്ഷത വഹിക്കും. കെഎൻഎസ്എസ് ബോർഡ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി. വി. നാരായണൻ, ട്രഷറർ വിജയകുമാർ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, കരയോഗം മുൻ പ്രസിഡന്റ്റും ബോർഡ് മെമ്പറുമായ എസ് ഹരിദാസ് എന്നിവർ പങ്കെടുക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മധു മേനോൻ അറിയിച്ചു. കരയോഗം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, മെഗാ തിരുവാതിര, സദ്യ എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി സി. ആർ. രഘുനാഥൻ നായർ അറിയിച്ചു.
SUMMARY: KNSS Bommanahalli Karayogam Kudumbasangam on 15th















