തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി

തിരുവനന്തപുരം: കേരളത്തിലെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ തൃശൂരിലെ നാട്ടിക, ഇടുക്കി കരിമണ്ണൂർ, പാലക്കാട് തച്ചമ്പാറ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫിന് ലഭിച്ചു. മൂന്ന് പഞ്ചായത്തുകളിലും യു.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്.

31 സീറ്റുകളില്‍ 17 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. എല്‍.ഡി.എഫ് 11 സീറ്റുകളിലും ബി.ജെ.പി മൂന്നുസീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫ് 15, യു.ഡി.എഫ് 13, ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി.

പാലക്കാട് തച്ചമ്പാറയിലാണ് എല്‍‍ഡിഎഫിന് തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിപിഐ സ്ഥാനാർഥി രാജിവെച്ച്‌ ബിജെപിയില്‍ ചേർന്ന സാഹചര്യത്തിലായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പുണ്ടായത്. ഇവിടെ സിപിഐ സ്ഥാനാർഥിയെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. പത്തിയൂരിലും കോണ്‍ഗ്രസിന് അട്ടിമറി ജയമുണ്ടായി.

കൊല്ലം ഏഴൂർ പഞ്ചായത്ത് വാർഡ് 17, പാലക്കാട് കൊടുവായൂർ പഞ്ചായത്ത് വാർഡ് 13 എന്നിവ എല്‍ഡിഎഫ് നിലനിർത്തി. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് വാർഡ് 3, കൊല്ലം തേവലക്കര പഞ്ചായത്ത് വാർഡ് 12, കൊല്ലം കുന്നത്തൂർ പഞ്ചായത്ത് വാർഡ് 5 എന്നിവ എല്‍ഡിഎഫ് പിടിച്ചെടുത്തു.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്ത് വാർഡ് 18, ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാർഡ്, തൃശൂർ ചൊവ്വന്നൂർ പഞ്ചായത്ത് വാർഡ് 3, പാലക്കാട് ചാലിശ്ശേരി പഞ്ചായത്ത് വാർഡ് 9, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ തുടങ്ങിയ വാർഡുകള്‍ യുഡിഎഫ് നിലനിർത്തി.

തൃശൂർ നാട്ടിക പഞ്ചായത്ത് വാർഡ് 9, ഇടുക്കി കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡ്, പാലക്കാട് തച്ചമ്പാറ പഞ്ചായത്ത് കോഴിയോട് വാർഡ്, ആലപ്പുഴ പത്തിയൂർ പഞ്ചായത്ത് വാർഡ് 12, കൊല്ലം ചടയമംഗലം പഞ്ചായത്ത് വാർഡ് 5, കൊല്ലം തേവലക്കര പഞ്ചായത്ത് വാർഡ് 22 എന്നിവ യുഡിഎഫ് പിടിച്ചെടുത്തു.

തൃശൂർ കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 41, തിരുവനന്തപുരം വെള്ളറട പഞ്ചായത്ത് കരിക്കാമൻകോട് വാർഡ് എന്നിവ ബിജെപി നിലനിർത്തി. മഞ്ചേരി നഗരസഭ കരുവമ്ബ്രം ഡിവിഷൻ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. തൃക്കലങ്ങോട് പഞ്ചായത്ത് മരത്താണി വാർഡ് സിപിഎമ്മില്‍ നിന്ന് മുസ്ലീം ലീഗ് തിരിച്ചുപിടിച്ചു.

ആലംകോട് പഞ്ചായത്ത് പെരുമുക്ക് വാർഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിങ് സീറ്റിലാണ് എൽ.ഡി. എഫ് സ്ഥാനാർഥി അബ്‌ദുറഹ്മാൻ വിജയിച്ചത്. കണ്ണൂരില്‍ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എല്‍ഡിഎഫ് നിലനിർത്തി.

TAGS : BY ELECTION
SUMMARY : Local by-elections: LDF lost power in three panchayats

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

കേരള ആർടിസി ബസ് ബെംഗളൂരുവിന് സമീപം അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

നിപയില്‍ നിന്ന് പൂര്‍ണ മുക്തി; മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 43കാരന്‍ വീട്ടിലേക്ക് മടങ്ങി

കോഴിക്കോട്: നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അര്‍ജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി വി.ഡി.സതീശനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ അർജുൻ ആയങ്കിക്കെതിരെ കേസ്. ഫേസ്ബുക്ക്...

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

ബെംഗളൂരു: സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇളയ സഹോദരനെ കൊലപ്പെടുത്തിയ...

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

ഐഐഎസ്‌സിയിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ...

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. ചെയർമാനെതിരേ...

Related Articles

Popular Categories