തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയുടെ 2026-27 വര്‍ഷത്തേയ്ക്കുളള എൻറോൾമെന്റ് പോര്‍ട്ടല്‍ നിലവില്‍ വന്നു. നിലവില്‍ അംഗങ്ങളായിട്ടുളളവര്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കാനും പുതിയ എന്റോള്‍മെന്റിനും 2026 നവംബര്‍ 30 വരെ അവസരമുണ്ട്. പ്രവാസി കേരളീയര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഓണ്‍ലൈനായി പദ്ധതിയില്‍ അംഗത്വം നേടാനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കുന്നതാണ് വെബ്ബ് പോര്‍ട്ടലും പരിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷനും.
പ്രവാസി കേരളീയര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓൺലൈനായി പദ്ധതിയിൽ അംഗത്വം നേടാനും സേവനങ്ങൾ പ്രയോജനപ്പെടുത്താനും സൗകര്യമൊരുക്കുന്നതാണ് വെബ്ബ് പോര്‍ട്ടലും പരിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷനും. മുന്‍പുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയ്ക്കു പകരം ₹3 ലക്ഷം, ₹5 ലക്ഷം, ₹10 ലക്ഷം, ₹15 ലക്ഷം, ₹20 ലക്ഷം, ₹25 ലക്ഷം, ₹50 ലക്ഷം, ₹1 കോടി എന്നിങ്ങനെ എട്ടു വ്യത്യസ്ത സ്ലാബുകളില്‍ നോര്‍ക്ക കെയര്‍ പരിരക്ഷ ലഭിക്കും.
മൂന്നു ലക്ഷം രൂപ മുതലുളള പോളിസികളില്‍ പ്രവാസിയുടേയും പങ്കാളിയുടേയും മാതാപിതാക്കളേയും (110 വയസ്സുവരെ) ഉള്‍പ്പെടുത്താനാകും. നിലവിലുളള രോഗങ്ങള്‍ക്ക് ആദ്യദിനം മുതല്‍ പരിരക്ഷ (ഇന്ത്യയ്ക്കുള്ളിൽ മാത്രം) ലഭിക്കുമെന്നും പ്രത്യേകതയാണ്. നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള 18 നും 70 നും ഇടയില്‍ പ്രായമുളള പ്രവാസികള്‍ക്കാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. പോളിസി ഉടമയുടെ പ്രായത്തിന് ആനുപാതികമായിട്ടാണ് പ്രീമിയം തുക കണക്കാക്കുന്നത്.
ഓൺലൈൻ എൻറോൾമെന്റ്, ഇ-കാർഡ് ഡൗൺലോഡ്, പേയ്‌മെന്റ് രസീത് ലഭ്യമാക്കൽ, റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ഫോമുകൾ, ക്യാഷ്‌ലെസ് ആശുപത്രികളുടെ പട്ടിക, ക്ലെയിമുകളുടെ തൽസ്ഥിതി പരിശോധിക്കൽ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ പുതുക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാണ്. ഡോക്ടർ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധനകൾ, ഫാർമസി സേവനങ്ങൾ, വെൽനസ് സ്റ്റോർ തുടങ്ങിയ ആരോഗ്യ–ക്ഷേമ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാക്കുന്നു. സഹായത്തിനായി സപ്പോർട്ട് ടിക്കറ്റ് നൽകാനും തിരിച്ചുവിളിക്കൽ ആവശ്യപ്പെടാനും കഴിയും.
അടിയന്തര സാഹചര്യങ്ങളിൽ ലൈവ് ലൊക്കേഷൻ പങ്കുവെക്കുന്ന SOS സംവിധാനവും ആംബുലൻസ് സഹായം അഭ്യർഥിക്കാനുള്ള സൗകര്യവുമുണ്ട്. നോര്‍ക്ക കെയറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ക്ലെയിം സഹായത്തിനുമായി ഇന്ത്യയിൽനിന്ന് 24 മണിക്കൂറും താഴെ പറയുന്ന ടോൾ ഫ്രീ നമ്പറുകളിൽ (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) ബന്ധപ്പെടാം 1860 4191 401, 1860 4191 402. വിദേശത്തുള്ള അംഗങ്ങൾക്ക് മൊബൈൽ ആപ്പിലെ ഇൻ-ആപ്പ് കോൾ സൗകര്യവും പ്രവൃത്തി ദിവസങ്ങളിൽ ഇന്ത്യൻ സമയം രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ ലഭ്യമാണ്.
SUMMARY: Enrollment portal for the NORKA Care scheme is ready.
















