ലോക്സഭ തിരഞ്ഞെടുപ്പ്: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്, 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ഏഴിടങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ബിഹാർ-എട്ട്, ഹരിയാനയിലെ ആകെ പത്തുസീറ്റുകൾ, ജമ്മു കശ്മീർ-ഒന്ന്, ഝാർഖണ്ഡ്-നാല്, ഒഡിഷ-ആറ്, യു.പി-14, പശ്ചിമ ബംഗാൾ-എട്ട് മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. 889 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ 20 സ്ഥാനാർഥികളുണ്ട്. നേരത്തെ, മേയ് ഏഴിന് നിശ്ചയിച്ച അനന്ത്നാഗിലെ വോട്ടെടുപ്പ് മാറ്റിവെക്കുകയായിരുന്നു.

2019 ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ബി.ജെ.പി വിജയിച്ചപ്പോൾ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ ഇൻഡ്യ സഖ്യം എന്ന നിലയിൽ മാറ്റങ്ങൾ ഉണ്ടാക്കാം എന്നാണ് കണക്ക് കൂട്ടൽ. കനയ്യ കുമാർ, മനേക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടും. ജൂൺ ഒന്നിനാണ് ഏഴാമത്തെയും അവസാനത്തെയുമായ ഘട്ട വോട്ടെടുപ്പ്. ജൂൺ നാലിനാണ് എല്ലായിടത്തേയും വോട്ടെണ്ണൽ.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുപിഐ പണമിടപാടുകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍ വരുത്തുന്നത് നീട്ടി, എംഡിആർ നടപ്പാക്കൽ ദീപാവലിക്ക് ശേഷം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകളിലെ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആര്‍) നടപ്പിലാക്കുന്നത് നീട്ടി....

വ​ൻ മയക്കുമരുന്ന് വേ​ട്ട; ബെംഗളൂ​രു​വി​ൽ 3.17 കോടി രൂപയുടെ കഞ്ചാവുമായി ര​ണ്ട് മല​യാ​ളി​ക​ൾ പി​ടി​യി​ൽ

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ വ​ൻ മയക്കുമരുന്ന് വേ​ട്ട. ഒ​ഡി​ഷ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന...

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ....

പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; ഏഴ് പേര്‍ കസ്റ്റഡിയില്‍, ആള്‍ക്കൂട്ട കൊലപാതകമെന്ന് സംശയം

പാലക്കാട്: പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തുള്ള കള്ള്...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിലേക്ക് മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരളസമാജം അവസരം ഒരുക്കുന്ന...

നെടുമ്പാശ്ശേരി അപകടം; മരിച്ച ഗോപികയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി കെ.പി. ശശികല

പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി നെടുമ്പാശ്ശേരി വാഹനാപകടത്തില്‍...

ദസറ അവധി: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം...

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

Related Articles

Popular Categories