ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ 6-ാമത് ഓണാഘോഷം “പൊന്നോണ സംഗമം 2026” ഇന്ദിരാനഗർ മെട്രോ സ്‌റ്റേഷന് സമീപമുള്ള രാഘവേന്ദ്ര പരിമള ഹാളിൽ നടന്നു. ഘോഷയാത്രയ്ക്ക് ശേഷം ആരംഭിച്ച ആഘോഷപരിപാടി പ്രസിഡൻ്റ് കേണൽ ഗംഗാധരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിരകളി, നവരസ സ്കൂൾ അബിഗരെ അവതരിപ്പിച്ച നൃത്തങ്ങൾ, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, കോമഡി നാടകം, ഓണ സദ്യയും ഉണ്ടായിരുന്നു, ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുകയും ലക്കിഡ്രോ സമ്മാന വിതരണവും നടന്നു.
SUMMARY: Malayali Family Association Onam Celebration
















