മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയ അഴിമതിക്കേസില്‍ ജാമ്യാപേക്ഷ തള്ളി

ആം ആദ്മി പാർട്ടി നേതാവും ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രിയും ആയ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി റൗസ് അവെന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള സിബിഐ, ഇഡി കേസുകളിലാണ് സിസോദിയ ജാമ്യം തേടിയത്.

മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് എട്ടുവരെ ഡല്‍ഹി കോടതി നീട്ടിയിരുന്നു. കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ബിആര്‍എസ് നേതാവ് കെ കവിതയെയും മെയ് ഏഴുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here