ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പറുകൾ 2027 ജനുവരി മുതൽ മാറ്റും. ട്രെയിനുകളുടെ തിരിച്ചറിയൽ നമ്പറുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. എന്നാൽ ട്രെയിനുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ടാകില്ലെന്ന് റെയിൽവേ അറിയിച്ചു.
ബെംഗളൂരുവിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ നമ്പറും മാറും. നിലവിൽ 12257 എന്ന നമ്പറിൽ സർവീസ് നടത്തുന്ന യശ്വന്ത്പുര–തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ജനുവരി 3 മുതൽ 16537 എന്ന നമ്പറിലായിരിക്കും ഓടുക. തിരുവനന്തപുരം നോർത്ത്–യശ്വന്ത്പുര എക്സ്പ്രസിന്റെ നമ്പർ 12258-ൽനിന്ന് 16538 ആയി ജനുവരി 4 മുതൽ മാറും. ഇതുകൂടാതെ മറ്റു നാല് ട്രെയിനുകളുടെ നമ്പറും മാറുന്നുണ്ട്. മൈസൂരു – ബെളഗാവി: 20676 → 16275, ബെളഗാവി – മൈസൂരു: 20675 → 16276, വാസ്കോ ഡ ഗാമ – ഹസ്രത്ത് നിസാമുദ്ദീൻ: 12779 → 17379, ഹസ്രത്ത് നിസാമുദ്ദീൻ – വാസ്കോ ഡ ഗാമ: 12780 → 17380. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രയ്ക്ക് മുമ്പും പുതിയ നമ്പറുകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
SUMMARY: The numbers of six express trains, including the Yesvantpur–Thiruvananthapuram North service, will change starting in January.
















