ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. അപ്പാർട്ട്‌മെന്റിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള താമസക്കാരുടെ സജീവ പങ്കാളിത്തം കൊണ്ട് ഓണം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായി മാറി.
26 ന് പൂക്കള മത്സരത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നാറ്റസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിച്ചു. വൈകുന്നേരം ശിങ്കാരിമേളത്തിന്റെയും പുലികളിയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് ആവേശം പകർന്നു.തുടർന്ന് കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു.
തുടര്‍ന്നു നടന്ന സാംസ്കാരിക പരിപാടി ഡോ. ഫാൽഗുനി തിവാരി മിശ്ര ഉദ്ഘാടനം ചെയ്തു. തിരുവാതിരക്കളി ഉൾപ്പെടെ, ഉബർ വെർഡന്റിലെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങളിൽ നിന്നുള്ള താമസക്കാർ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഗായകൻ അഭയ് അവതരിപ്പിച്ച സംഗീതപരിപാടിയും അരങ്ങേറി. 27-ന് നടന്ന ഓണസദ്യയോടെ രണ്ടുദിവസത്തെ ആഘോഷങ്ങൾക്ക് സമാപനമായി.
ടീനു, എബി, ആനന്ദ്, ശ്രീദേവി, അനു, കാവ്യ, അൻസു, വിജയ്, ഷെറിൻ, പോൾ, ജോർഡിൻ, ശരത്, പ്രശാന്ത്, ശോഭിത, ജെയ്സൺ, നിത, ദിനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.
















