മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതകം; കോടതിയില്‍ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയില്‍

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ കൊലപാതകത്തില്‍ മുങ്ങിയ ഒന്നാം പ്രതി പിടിയില്‍. നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (29) പിടിയിലായത്. കേസിൻ്റെ വിധി പറയുന്ന വ്യാഴാഴ്ച ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. പ്രതി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി കേസ് മാറ്റി വെക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു.

കേസ് വീണ്ടും പരിഗണിച്ച കോടതി ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഒരോ ലക്ഷം രൂപ വീതം കോടതിയില്‍ കെട്ടിവെക്കാനും ഉത്തരവിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടില്‍ അബ്ദുല്‍ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടില്‍ ഷംസീർ (36) എന്നിവർ വ്യാഴാഴ്ച കോടതിയില്‍ ഹാജരായിരുന്നു.

കേസ് അടുത്തതായി പരിഗണിക്കുന്ന ഓഗസ്റ്റ് അഞ്ചിന് മുമ്പായി പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് ഷുഹൈബ് പിടിയിലാകുന്നത്. 2022 മാർച്ച്‌ 29ന് രാത്രിയിലാണ് കൊച്ചു പ്രതിയായ അക്രമ സംഭവം നടന്നത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് മടങ്ങുകയായിരുന്ന അബ്ദുല്‍ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്ന് ആരോപിച്ച്‌ ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട്ടുവെച്ച്‌ വാക്കേറ്റമുണ്ടാക്കുകയായിരുന്നു.

ഇതിനിടെ ഷുഹൈബ് ഹെല്‍മറ്റ് ഉപയോഗിച്ച്‌ കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നാലെ ഷംസീറിനെ സ്ഥലത്തേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയും ചെയ്തു. വാഹനത്തിന്റെ പൊട്ടിയ ഗ്ലാസ് കൗണ്‍സിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികള്‍ കരിങ്കല്ല് ഉപയോഗിച്ച്‌ അബ്ദുല്‍ ജലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഷുഹൈബായിരുന്നു അബ്ദുള്‍ ജലീലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാർച്ച്‌ 30ന് മരണപ്പെടുകയായിരുന്നു.

SUMMARY: Murder of Manjeri Municipal Councillor: Prime accused, who had absconded after failing to appear in court, arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിതം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി...

Related Articles

Popular Categories