നോ​ർ​ക്ക കെ​യ​ർ പ്ല​സ്; ​അവ​സാ​ന തീ​യ​തി നാ​ളെ

ബെംഗ​ളൂ​രു: പ്രവാസികേരളീയരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന
സമഗ്ര ആരോഗ്യ, അപകട ഇന്ഷുറന്സ് പദ്ധതിയായ നോ​ര്‍ക്ക കെ​യ​ര്‍ പ്ല​സ് എ​ൻ​റോ​ള്‍മെ​ന്‍റി​നു​ള്ള അവ​സാ​ന തീ​യ​തി ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കും. അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സുമടക്കം ഒരു കോടി രൂപ വരെ ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണിത്.

5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെയുളള 07 വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ, സ്റ്റുഡന്റ് ഐഡിയോ, എന്‍ആര്‍കെ ഐഡിയോ ഉളള പ്രവാസികേരളീയര്‍ക്കാണ് എന്‍റോള്‍ ചെയ്യാനാകുക.

പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് നോ​ർ​ക്ക റൂ​ട്ട്‌​സ് ന​ട​പ്പി​ലാ​ക്കി​യ സ​മ​ഗ്ര ആ​രോ​ഗ്യ-​അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​യ നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യു​ടെ പ​രി​ഷ്ക​രി​ച്ച രൂ​പ​മാ​ണ് ‘നോ​ർ​ക്ക കെ​യ​ർ പ്ല​സ്’. നി​ല​വി​ൽ നോ​ർ​ക്ക കെ​യ​റി​ൽ അം​ഗ​മാ​യ​വ​ർ​ക്കും നോ​ർ​ക്ക കെ​യ​ർ പ്ല​സി​ൽ ചേ​രാ​നാ​വും. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍റോള്‍മെന്റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍റോള്‍ ചെയ്തത്.

ഗ്രൂ​പ്പ് മെ​ഡി​ക്ക​ൽ ക​വ​ർ (ജി.​എം.​സി), പേ​ഴ്‌​സ​ണ​ൽ ആ​ക്‌​സി​ഡ​ന്റ് (ജി.​പി.​എ) എ​ന്നി​വ​യി​ൽ അ​ഞ്ചു ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി രൂ​പ വ​രെ പ​രി​ര​ക്ഷ തെ​ര​ഞ്ഞെ​ടു​ക്കാം. 10 ല​ക്ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ തു​ക​യു​ടെ പ്ലാ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് 80 വ​യ​സ്സു​വ​രെ​യു​ള്ള മാ​താ​പി​താ​ക്ക​ളെ​യോ ഭ​ർ​ത്താ​വി​ന്റെ/​ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളെ​യോ ഇ​ൻ​ഷു​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യും. വി​ദേ​ശ​ത്തു​നി​ന്നും മ​ട​ങ്ങി കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ലും ഈ ​ആ​രോ​ഗ്യ പ​രി​ര​ക്ഷ തു​ട​ർ​ന്നും ല​ഭ്യ​മാ​കും എ​ന്ന​ത് ‘നോ​ർ​ക്ക കെ​യ​ർ പ്ല​സ് പ​ദ്ധ​തി​യു​ടെ വ​ലി​യൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 14,000-ത്തി​ല​ധി​കം ആ​ശു​പ​ത്രി​ക​ളി​ൽ (കേ​ര​ള​ത്തി​ലെ 500-ലേ​റെ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ) പ​ണ​ര​ഹി​ത ചി​കി​ത്സാ സൗ​ക​ര്യ​വും പ​ദ്ധ​തി​യി​ൽ ല​ഭ്യ​മാ​ണ്.

നേരത്തെ ബാധിച്ച രോ​ഗ​ങ്ങ​ൾ​ക്കും ആ​ദ്യ ദി​വ​സം മു​ത​ൽ ത​ന്നെ പ​രി​ര​ക്ഷ ല​ഭി​ക്കും. കൂ​ടാ​തെ വെ​യി​റ്റിം​ഗ് പീ​രി​യ​ഡ് നി​ബ​ന്ധ​ന​ക​ളും ഇ​ല്ല. സാ​ധു​വാ​യ നോ​ർ​ക്ക പ്ര​വാ​സി ഐ.​ഡി, സ്റ്റു​ഡ​ന്റ് ഐ.​ഡി കാ​ർ​ഡു​ക​ളു​ള്ള വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ക്കും കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന എ​ൻ.​ആ​ർ.​കെ ഐ.​ഡി കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കും ഈ ​പ​ദ്ധ​തി​യി​ൽ ചേ​രാം. 18 മു​ത​ൽ 70 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാം.

നോ​ർ​ക്ക കെ​യ​ർ പ്ല​സ് വെ​ബ് പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യും നോ​ർ​ക്ക കെ​യ​ർ പ്ല​സ് മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യും എ​ൻ​റോ​ൾ​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കാം. ഏ​പ്രി​ൽ 12-ന​കം എ​ൻ​റോ​ൾ ചെ​യ്യു​ന്ന​വ​ർ​ക്ക് ഏ​പ്രി​ൽ 15 മു​ത​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും പോ​ളി​സി കാ​ലാ​വ​ധി ല​ഭി​ക്കു​ക.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ​ഹാ​യ​ത്തി​നു​മാ​യി നോ​ർ​ക്ക റൂ​ട്ട്‌​സ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ എന്‍റോള്‍ ചെയ്യാവുന്നതാണ്.
SUMMARY: Norka Care Plus; Last Date on April 12

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

Related Articles

Popular Categories