പിയുസി പരീക്ഷ ഫലം; സംസ്ഥാന തലത്തില്‍ പതിനെട്ടാം റാങ്ക് കരസ്ഥമാക്കി മലയാളം മിഷൻ വിദ്യാര്‍ഥിനി

ബെംഗളൂരു: കര്‍ണാടക പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷാ ഫലത്തില്‍ ആര്‍ട്‌സ് വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ പതിനെട്ടാം റാങ്ക് കരസ്ഥമാക്കി മലയാളം മിഷന്‍ പഠിതാവ് സ്‌നേഹ ജിസ്സോ. ബെംഗളൂരു മൗണ്ട് കാര്‍മല്‍ പിയു കോളേജ് വിദ്യാര്‍ഥിനിയായ സ്‌നേഹ മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിലെ ബെംഗളൂരു വെസ്റ്റ് മേഖലയിലെ അവസാന വര്‍ഷ നീലക്കുറിഞ്ഞി പഠിതാവാണ്. 2021ലെ പി. ടി. ഭാസ്‌കരപ്പണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷയിലെ ബാലശാസ്ത്രപ്രതിഭയുമായിരുന്നു സ്‌നേഹ.

മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ ഫിനാന്‍സ് സെക്രട്ടറിയും ഐ. ടി. സംരംഭകനും ഇന്‍ഡിക് ഫൗണ്ടേഷന്റെ ഡയറക്ടറുമായ ജിസ്സോ ജോസ് ആണ് സ്‌നേഹയുടെ അച്ഛന്‍. ബെംഗളൂരുവിലെ ആര്‍. വി. യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മെറിന്‍ തോമസ്സാണ് സ്‌നേഹയുടെ അമ്മ. കോവിഡ് കാലത്ത് മലയാളം മിഷന്‍ അധ്യാപകര്‍ക്ക് ടെക്‌നോളജി സംബന്ധമായ ആഗോളപരിശീലന പരിപാടികള്‍ക്ക് ഡോ. മെറിന്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. കര്‍ണാടക മലയാളം മിഷന്‍ ചാപ്റ്ററിലെ സീനിയര്‍ അധ്യാപികയും റിസോഴ്‌സ് പേഴ്‌സണുമായ ത്രേസ്യാമ്മ ടീച്ചറുടെ കൊച്ചുമകള്‍ കൂടിയാണ് സ്നേഹ.
SUMMARY: PUC exam results; Malayalam Mission student Sneha Jisso secures 18th rank in the state

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories