ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 25 വരെ ഹൊസൂർ രാജഭോജനം ഹോട്ടൽ കെട്ടിടത്തിൽ നടക്കും. ശനിയാഴ്ച രാവിലെ 8.30 ന് ഹൊസൂർ മേയർ എസ്.എ.സത്യാ ഉദ്ഘാടനം ചെയ്യും. കേരള വിഭവങ്ങളോടൊപ്പം കേരള തനിമയാർന്ന വസ്ത്രങ്ങളുടെയും പലഹാരങ്ങളുടെയും വിപണന സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഓണച്ചന്ത പ്രവർത്തിക്കുന്നതാണെന്ന് ചെയർമാൻ ഹാലി ജോസൻ അറിയിച്ചു.
ഹൊസൂരിൽ ഓണച്ചന്ത ശനിയാഴ്ച മുതൽ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















