ഭോപ്പാൽ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് രണ്ട് പേര് മരിച്ചു. ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പവർലൂം പട്ടണത്തിലെ ബാലാജി നഗറിലെ നാലുനില കെട്ടിമാണ് വ്യാഴാഴ്ച രാത്രി 11.30ഓടെ തകർന്നത്. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#WATCH | Bhiwandi, Maharashtra: Morning visuals from the spot in Bhiwandi where emergency rescue teams are working extensively after a four-storey building partially collapsed. pic.twitter.com/qFxTuCHhJG
— ANI (@ANI) July 31, 2026
കോഹിനൂർ എന്ന നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, താനെ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന എന്നിവർ ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഒരാളുടെ മൃതദേഹം കണ്ടെത്തി. നാല് നിലകളിലായി 48 മുറികളാണ് കെട്ടിടത്തിലുള്ളത്. ഓരോ നിലകളിൽ 12 മുറികളുണ്ടായിരുന്നു. കോർപറേഷൻ്റെ പരിശോധനയിൽ ‘കാറ്റഗറി സി’ വിഭാഗത്തിലാണ് ഈ കെട്ടിടം ഉൾപ്പെടുത്തിയിരുന്നത്. തികച്ചും ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം എത്രയും വേഗം ഒഴിയണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു
രാത്രി ഒമ്പതുമണിയോടെ കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങള്‍ കേട്ടതായി താമസക്കാർ പറഞ്ഞു. കെട്ടിടം അപകടാവസ്ഥയിലാണെന്ന് നഗരസഭ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. നിരവധി കുടുംബങ്ങൾ കെട്ടിടത്തിൽ നിന്ന് നേരത്തെ താമസം മാറിയിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടക്കുമ്പോഴാണ് തകർന്നുവീണത്.
SUMMARY: 2 dead as four-storey building collapses in Maharashtra’s Bhiwandi; many feared trapped
















