ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട് മിനിറ്റ് വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ജൂനിയർ ഇലക്‌ട്രിക്കല്‍ എൻജിനീയർക്ക് സസ്‌പെൻഷൻ. എസ്. ജാനകിരാമനെയാണ് ക്ഷേത്ര ഭരണസമിതി താല്‍ക്കാലികമായി സസ്‌പെൻഡ് ചെയ്തത്. സംഭവത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാനും നിർദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 30നാണ് ഉപരാഷ്ട്രപതി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കൊപ്പം ക്ഷേത്രദർശനം നടത്തിയത്. സന്ദർശനത്തിനുശേഷം ഉപരാഷ്ട്രപതി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് രണ്ട് മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടത്.
SUMMARY: Power outage during Vice President’s temple visit; engineer suspended.
















