ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിദേശത്തുനിന്ന് എത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ മരിച്ച നിലയില്‍

എടത്വ: ആലപ്പുഴയില്‍ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയില്‍ കണ്ടെത്തിയത്. സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പില്‍ ഹരീഷ്മയെ (27) രണ്ടുദിവസം മുമ്പ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

മൂന്നുമാസം ഗർഭിണിയായിരുന്ന ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയില്‍ നടത്തി. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുമ്പാണ് സനുക്കുട്ടൻ വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞ് നാട്ടിലേക്കു തിരിച്ച സനുക്കുട്ടൻ കണക്‌ഷൻ ഫ്ലൈറ്റില്‍ ബെംഗളൂരൂവില്‍ ഇറങ്ങി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച്‌ സഹോദരനും ബന്ധുവും നെടുമ്പാശേരിയില്‍ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല.

തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. ഫോണില്‍ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പോലീസുമായും ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ ലോഡ്ജില്‍ ഒരു മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തി മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

SUMMARY: Pregnant wife ends her life; husband, who had returned from abroad, found dead in a lodge

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍...

നേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 2,400 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ...

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത്, ഇലാഹി മസ്ജിദ്, കെ.ആര്‍. പുരം എന്നിവയുടെ...

‘വായനയുടെ കാണാപ്പുറങ്ങൾ’; സർഗധാര സാഹിത്യ പരിപാടി സെപ്തംബര്‍ ആറിന്

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വായനയുടെ കാണാപ്പുറങ്ങൾ സാഹിത്യ പരിപാടി...

വാ​ൽ​മീ​കി അ​ഴി​മ​തി കേ​സ്; മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു

ബെംഗ​ളൂ​രു: വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മ​ന്ത്രി...

Related Articles

Popular Categories