തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ആർ. ശ്രീലേഖ വട്ടിയൂർക്കാവില്‍ ബിജെപി സ്ഥാനാർഥിയാകും. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മണ്ഡലത്തില്‍ ചുവരെഴുതി പ്രചാരണം ആരംഭിച്ചു.
നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും തൃശൂരില്‍ പത്മജ വേണുഗോപാലും സ്ഥാനാഥികളാകും. കേരളത്തിലെ എപ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
SUMMARY: R. Sreelekha BJP candidate in Vattiyoorkavu
















