വയനാട്ടിലെ തുരങ്കപാത നിര്‍മാണത്തിന് തുടക്കമായി

കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തിക്കു തുടക്കമായി. ആദ്യ ബ്ലാസ്റ്റിങിന്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോഴിക്കോട് മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്ത് നിന്നാണ് ആദ്യം പ്രവര്‍ത്തി തുടങ്ങുന്നത്. അതീവസുരക്ഷയോടെയാണ് ബ്ലാസ്റ്റിംഗ് കര്‍മ്മം നിര്‍വഹിച്ചത്.

നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയും വലിയ പ്രതീക്ഷയോടെയും എല്ലാവരുടെയും അനുമതിയോടെയും സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനായി.

സംസ്ഥാനത്ത് കിഫ്ബിയിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾക്ക് ധനലഭ്യത ഉറപ്പാക്കി മുന്നേറുന്നതിൻ്റെ ഭാഗമായാണ് നിർമാണത്തിലെ സുപ്രധാന ഘട്ടമായ പാറ തുരക്കൽ ആരംഭിച്ചത്.

കർശന നിയന്ത്രണങ്ങളോടെ നടന്ന ചടങ്ങിൽ മൂന്ന് സൈറണുകൾ മുഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റിങ് നടന്നത്. എട്ട് കിലോമീറ്ററിലധികം (8.735 കിലോമീറ്റർ) ദൈർഘ്യമുള്ള നാലുവരി തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി നിർവഹിച്ചത്. കേരളത്തിൻ്റെ വികസന പദ്ധതികളിൽ നാഴികക്കല്ലായി മാറാൻ പോകുന്ന തുരങ്കപാത യാഥാർഥ്യമാകാൻ ഇനി നാല് വർഷത്തെ കാത്തിരിപ്പ് മാത്രം.

തുരങ്കപാതയുടെ അവസാന ഭാഗമായ മേപ്പാടി മീനാക്ഷിയിലും നിർമാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയായ ‘കട്ട് ആൻഡ് കവർ’ രീതി ഉപയോഗിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. മണ്ണ് ഓരോ തട്ടുകളായി എടുത്ത ശേഷം മണ്ണിടിച്ചിൽ ഒഴിവാക്കാനായി സിമൻ്റ് മിശ്രിതം പൂശി അടയ്ക്കുന്നതാണ് ഈ രീതി. മലയോര പാതയുടെ ഭാഗമായ മേപ്പാടി – ചൂരൽമല റോഡിൽ നിന്നും ഏതാണ്ട് 140 മീറ്റർ ഉള്ളിലേക്ക് മാറിയാണ് നിലവിൽ പാറ തുരക്കൽ നടക്കുന്നത്. സാങ്കേതിക വിദഗ്ധർ അടക്കം മുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുക. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം. 2,043 കോടി രൂപയാണ് പദ്ധതി ചിലവ്.
SUMMARY: Construction of the Wayanad tunnel has begun.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories