ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് പുതിയ ‘കന്നഡിഗ’ വാച്ച് മോഡലുകൾ പുറത്തിറക്കി ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്.എം.ടി). കന്നഡ ഭാഷയുടെയും കർണാടകയുടെ സാംസ്കാരിക പൈതൃകത്തിന്റെയും അടയാളങ്ങൾ ഉൾക്കൊള്ളിച്ചാണ് പുതിയ വാച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര വൻകിട വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് ബെംഗളൂരുവിലെ ജാലഹള്ളി എച്ച്‌എംടി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഈ വാച്ചുകൾ ലോഞ്ച് ചെയ്തത്.
വാച്ചുകളുടെ ഡയലിൽ കന്നഡ അക്കങ്ങളും സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രതീകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെയിൻ, ലെതർ സ്ട്രാപ്പ് പതിപ്പുകളിലായി എട്ട് മോഡലുകളാണ് പുറത്തിറക്കിയതെന്നാണ് റിപ്പോർട്ട്. 3,500 മുതൽ 3,600 രൂപ വരെയാണ് വില.
കന്നഡ ഭാഷയോടും സംസ്ഥാനത്തിന്റെ പാരമ്പര്യത്തോടുമുള്ള ആദരവ് പ്രകടിപ്പിക്കുന്ന തരത്തിലാണ് വാച്ചുകളുടെ രൂപകൽപ്പന. രാജ്യോത്സവ ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ഈ പ്രത്യേക ശേഖരം കന്നഡിഗർക്കിടയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.
കന്നഡ ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരസൂചകമായി ഡിസൈൻ ചെയ്ത ഈ പുതിയ ശേഖരം എച്ച്‌എംടി ബ്രാൻഡിനെ വിപണിയിൽ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. എച്ച്.എം.ടി ഷോറൂമുകൾ വഴി ഇവ ലഭ്യമാക്കാനാണ് തീരുമാനം.
೭೧ನೇ ಕರ್ನಾಟಕ ರಾಜ್ಯೋತ್ಸವದ ಶುಭ ಸಂದರ್ಭದಲ್ಲಿ ರಾಷ್ಟ್ರದ ಹೆಮ್ಮೆಯ ಕಾರ್ಖಾನೆ @HMTLtd ವಿಶೇಷವಾಗಿ ತಯಾರಿಸಿರುವ #hmtಕನ್ನಡಿಗ ಎಂಬ ನೂತನ ಸರಣಿಯ 4 ಉನ್ನತ ಶ್ರೇಣಿಯ, ಅತ್ಯುತ್ತಮ ಗುಣಮಟ್ಟದ ಕೈ ಗಡಿಯಾರಗಳನ್ನು ನಾಡಿಗೆ ಸಮರ್ಪಣೆ ಮಾಡುವ ಮಹಾಭಾಗ್ಯ ನನ್ನದಾಯಿತು.
ರಾಷ್ಟ್ರದ ಗೌರವಾನ್ವಿತ ಪ್ರಧಾನಮಂತ್ರಿಗಳಾದ @narendramodi ಅವರ ದೂರದೃಷ್ಟಿ ನಾಯಕತ್ವ ಮತ್ತು ಆತ್ಮನಿರ್ಭರ ಭಾರತ ಸಂಕಲ್ಪದ ಪ್ರತೀಕವಾಗಿ #hmt ಕಾರ್ಖಾನೆ ತನ್ನ ಹಿಂದಿನ ವೈಭವದ ದಿನಗಳನ್ನು ಕಾಣಲಿದೆ ಎಂಬ ಅಚಲ ವಿಶ್ವಾಸವನ್ನು ಹೊಂದಿದ್ದೇನೆ. ಇದರ ಭಾಗವಾಗಿ ನೂತನವಾಗಿ ಅನಾವರಣಗೊಂಡಿರುವ ಕೈ ಗಡಿಯಾರಗಳು ಕನ್ನಡನಾಡಿನ ಅಸ್ಮಿತೆ, ಪರಂಪರೆ, ಸಂಸ್ಕೃತಿ ಹಾಗೂ ಕೌಶಲ್ಯತೆಯ ಪ್ರತೀಕವಾಗಿವೆ.
ಈ ಅಪರೂಪದ ಕಾರ್ಯಕ್ರಮದಲ್ಲಿ ವಿಧಾನಸಭೆ ಪ್ರತಿಪಕ್ಷ ನಾಯಕರಾದ ಶ್ರೀ @RAshokaBJP ಅವರು, ವಿಧಾನ ಪರಿಷತ್ ಪ್ರತಿಪಕ್ಷ ನಾಯಕರಾದ ಶ್ರೀ @ChalavadiN ಅವರು, ಮಾಜಿ ಸಚಿವ ಸಾ.ರಾ.ಮಹೇಶ್ ಅವರು, ಸಂಸದ ಡಾ. ಸಿ ಎನ್ ಮಂಜುನಾಥ್ ಅವರು, ಶಾಸಕರಾದ ಶ್ರೀ ಮುನಿರತ್ನ ಅವರು, ಶ್ರೀ ಎಂ.ಟಿ. ಕೃಷ್ಣಪ್ಪ ಅವರು, ಶ್ರೀ ಟಿ.ಎ. ಶರವಣ ಅವರು, ವಿಧಾನ ಪರಿಷತ್ ಸದಸ್ಯರಾಗಿ ಆಯ್ಕೆಯಾಗಿರುವ ಶ್ರೀ ಎ.ಪಿ. ರಂಗನಾಥ್ ಅವರು, ಗ್ರೇಟರ್ ಬೆಂಗಳೂರು ಜೆಡಿಎಸ್ ಅಧ್ಯಕ್ಷ ಶ್ರೀ ಹೆಚ್.ಎಂ. ರಮೇಶ್ ಗೌಡರು, ವಿಧಾನ ಪರಿಷತ್ ಮಾಜಿ ಸದಸ್ಯರಾದ ಶ್ರೀ ಕೆ.ಎ. ತಿಪ್ಪೇಸ್ವಾಮಿ ಅವರು ಮುಂತಾದ ಗಣ್ಯರು ಉಪಸ್ಥಿತರಿದ್ದರು.
ಈ ಸಂದರ್ಭದಲ್ಲಿ ಕನ್ನಡ ಚಿತ್ರರಂಗದ ಪ್ರಖ್ಯಾತ ಸಂಗೀತ ನಿರ್ದೇಶಕರಾದ ಶ್ರೀ ಅರ್ಜುನ್ ಜನ್ಯ ಮತ್ತು ಅವರ ತಂಡದಿಂದ ಸಂಗೀತ ಸಂಜೆ ಕಾರ್ಯಕ್ರಮ ಏರ್ಪಡಿಸಲಾಗಿತ್ತು. ಕನ್ನಡ ಹಾಡುಗಳ ಮೂಲಕ ಅವರೆಲ್ಲರೂ ಅಭಿಮಾನಿಗಳಲ್ಲಿ ಪುಳಕ ಉಂಟು ಮಾಡಿದರು.
#೭೧ನೇಕರ್ನಾಟಕರಾಜ್ಯೋತ್ಸವ
#ರಾಜ್ಯೋತ್ಸವ@PMOIndia @MHI_GoI
— ಹೆಚ್.ಡಿ.ಕುಮಾರಸ್ವಾಮಿ | HD Kumaraswamy (@hd_kumaraswamy) November 1, 2026
SUMMARY: HMT’s ‘Kannadiga’ watches in connection with Kannada Rajyotsava















