ഐപിഎൽ; ചിന്നസ്വാമിയിലെ തോൽവിക്ക് പകരം വീട്ടി ആർസിബി

ഐപിഎല്ലിൽ പഞ്ചാബ്‌ കിങ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവിന് ഏഴ്‌ വിക്കറ്റ്‌ ജയം. വിരാട്‌ കോഹ്‌ലി (54 പന്തിൽ 73) ദേവ്‌ദത്ത്‌ പടിക്കൽ (35 പന്തിൽ 61) എന്നിവരുടെ അർധ സെഞ്ചുറികളുടെ പിൻബലത്തിലാണ് എവേ ഗ്രൗണ്ടിൽ ആർസിബി ജയിച്ചുകയറിയത്. ഓപ്പണറായി ഇറങ്ങി പുറത്താകാതെ നിന്ന കോഹ്‌ലിയാണ്‌ കളിയിലെ താരം. ഇതോടെ ചിന്നസ്വാമി ഗ്രൗണ്ടിലെ തോൽവിയുടെ കണക്ക് ആർസിബി വീട്ടി.

103 റണ്ണിന്റെ പാർട്‌ണർഷിപ്പുമായി കളം നിറഞ്ഞ കോഹ്‌ലിയുടേയും പടിക്കലിന്റേയും ചേസിങ്‌ മികവാണ്‌ ആർസിബിയെ ജയത്തിലെത്തിച്ചത്‌. ഏഴ്‌ പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ആർസിബിയുടെ ജയം. ടോസ്‌ നേടി പഞ്ചാബിനെ ബാറ്റിങ്ങിനയച്ച അർസിബി ക്യാപ്‌റ്റൻ രജത്‌ പടിദാറിന്റെ തീരുമാനം ശരിയാവുകയായിരുന്നു. ക്രുണാൽ പാണ്ഡ്യയും (2/25) സുയാഷ്‌ ശർമയും (2/26) ചേർന്ന് നല്ല രീതിയിൽ പന്തെറിഞ്ഞു. 17 പന്തിൽ നിന്ന്‌ 33 റണ്‍സെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബ്‌ നിരയിലെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിനെത്തിയ ആർസിബിക്ക് ദേവ്‌ദത്തിന്റെയുൾപ്പെടെ മൂന്ന്‌ വിക്കറ്റുകൾ മാത്രമേ നഷ്ടമായുള്ളൂ. ഐപിഎൽ പോയിന്റ്‌ പട്ടികയിൽ നിലവിൽ എട്ട്‌ മത്സരങ്ങളിൽ നിന്ന്‌ 10 പോയിന്റുമായി മൂന്നാമതാണ്‌ ആർസിബി ടീം. പഞ്ചാബ്‌ നാലാം സ്ഥാനത്താണ്. ഏഴ് കളിയിൽ നിന്ന്‌ 10 പോയിന്റുമായി ഗുജറാത്താണ്‌ പട്ടികയിൽ ഒന്നാമത്‌.

TAGS: SPORTS | IPL
SUMMARY: Rcb beats Punjab in IPL

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് അപകടം. മൂന്ന്...

‘ഫ്രീഡം ഫ്രം വേസ്റ്റ്’; ബെംഗളൂരുവില്‍ ഓഗസ്റ്റ് 1 മുതൽ വിപുലമായ ശുചീകരണ യജ്ഞത്തിന് തുടക്കമാകും 

ബെംഗളൂരു: നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഓഗസ്റ്റ് 1...

Related Articles

Popular Categories