ആലപ്പുഴയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു; ആറ് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ഹരിപ്പാട് കാർത്തികപ്പള്ളിയിലാണ് സംഭവം. ക്വട്ടേഷന്‍ സംഘമാണ് ആർഎസ്‌എസ് പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി പുളിക്കീഴ് ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ വിഷ്ണു എ പിക്കാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഇയാളുടെ കൈകള്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

മാത്രമല്ല കാലിനും തലയ്ക്ക് പിൻഭാഗത്തും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫെബ്രുവരിയില്‍ നടന്ന തോക്ക് ചൂണ്ടിയുള്ള ആക്രമണത്തിൻ്റെ തുടർച്ചയാണ് ഇന്നലെ നടന്ന ആക്രമണം. കാര്‍ത്തികപ്പളളി വലിയകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമി സംഘം തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

ഇവരെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്നയാളാണ് വിഷ്ണു. ഇതിന്റെ വൈരാഗ്യമാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് 6 പേർക്കെതിരെ കേസെടുത്തു. ഇവർ സ്ഥിരം ക്രിമിനലുകളാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു.

SUMMARY: RSS worker hacked to death in Alappuzha; Police register case against six people

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ...

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

Related Articles

Popular Categories