ചെറിയ ഉള്ളി വില സര്‍വകാല റെക്കോര്‍ഡിലേക്ക്; കിലോയ്ക്ക് 200 രൂപ

കോയമ്പത്തൂര്‍:  കോയമ്പത്തൂര്‍ വിപണിയില്‍ ചെറിയ ഉള്ളി വില കുതിച്ചുയര്‍ന്ന് റെക്കോര്‍ഡ് നിലയിലെത്തി. വരവ് കുറഞ്ഞതോടെ മൊത്തവില കിലോയ്ക്ക് 180 രൂപയായും ചില്ലറവില 200 രൂപയായും ഉയര്‍ന്നതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസമായി വിലക്കയറ്റം തുടരുകയാണ്. ഇതോടെ വ്യാപാരികളും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ മൊത്തവിലയും 200 രൂപ കടക്കാന്‍ സാധ്യതയുണ്ടെന്ന് ടി.കെ മാര്‍ക്കറ്റ് പച്ചക്കറി വ്യാപാരി സംഘം വ്യക്തമാക്കി.

നിലവില്‍ പല്ലടം, ആലാന്തുറ തുടങ്ങിയ ഭാഗങ്ങളിലെ ചുരുക്കം ചില വന്‍കിട കര്‍ഷകരുടെ പക്കല്‍ മാത്രമാണ് ചെറിയ ഉള്ളി സ്റ്റോക്കുള്ളത്. തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും എത്തുന്ന ഉള്ളിയുടെ വലിയ പങ്കും ഇവിടെ നിന്നാണെന്ന് വ്യാപാരികള്‍ പറയുന്നു. ഡിസംബര്‍ പകുതിയോടെ അടുത്ത വിളവെടുപ്പ് തുടങ്ങുമ്പോഴേ വിലയില്‍ കുറവ് പ്രതീക്ഷിക്കാനാകൂ. അതുവരെ വിപണിയിലെ സമ്മര്‍ദം തുടരാനാണ് സാധ്യത. ചെറിയ ഉള്ളിക്കൊപ്പം സവാളയുടെയും വെളുത്തുള്ളിയുടെയും വിലയും ഉയര്‍ന്നിട്ടുണ്ട്.

സവാളയുടെ മൊത്തവില കിലോയ്ക്ക് 60 രൂപയായി. ദീപാവലിക്ക് ശേഷം മഹാരാഷ്ട്രയില്‍ വിളവെടുപ്പ് സജീവമായതിനാല്‍ അടുത്ത ആഴ്ചയോടെ വരവ് കൂടുകയും വില 40 രൂപയിലേക്ക് താഴുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.ഒന്നാംതരം വെളുത്തുള്ളിയുടെ മൊത്തവില കിലോയ്ക്ക് 300 രൂപയായി കുത്തനെ ഉയര്‍ന്നതായും വിപണി വൃത്തങ്ങള്‍ പറയുന്നു. ചെറിയ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വിലക്കയറ്റം അടുക്കള ചെലവ് കൂട്ടുമെന്ന ആശങ്കയാണ് ഉപഭോക്താക്കള്‍ക്കുള്ളത്.

SUMMARY: Small onion prices hit an all-time high; ₹200 per kilogram

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോൺബിൽ ഫെസ്റ്റ്; ഇന്ത്യയിലെ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി മലയാളിയായ അലൻ തോമസ് സുനീഷ്

ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന...

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ...

മാലിന്യപ്രശ്നത്തിൽ ലോകായുക്ത ഇടപെടൽ; ബെംഗളൂരുവിൽ ഒറ്റദിവസം നീക്കിയത് 80 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിൽ ലോകായുക്തയുടെ ഇടപെടലിനെത്തുടർന്ന് ഷെട്ടിഹള്ളി വാർഡിൽ ഒറ്റദിവസം നീക്കിയത്...

പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ദേശീയപാത 54-ൽ രണ്ട് തീർഥാടന...

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു പിടിയിൽ; അറസ്റ്റിലായത് ഹൈദരാബാദിൽ നിന്ന്

കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട്...

ഫുജൈറ ദുരന്തം: മരിച്ചത് പത്ത് യുഎഇ സ്വദേശികളും നാല് ഇന്ത്യൻ പ്രവാസികളും

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വലിയ വാഹനാപകടത്തില്‍ 10...

മൈ​സൂ​രു​വി​ലെ പ​മ്പി​ൽ എ​ഥ​നോ​ളി​ന്റെ അ​ള​വ് കൂ​ടു​ത​ലെ​ന്ന പ്ര​ചാ​ര​ണം തെ​റ്റ്; ബി​പി​സി​എ​ൽ

ബെംഗളൂരു: മൈസൂരുവിലെ പെട്രോൾ പമ്പിൽ വിതരണം ചെയ്യുന്ന ഇ-20 (E20) പെട്രോളിൽ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായതോ ലഘുവായതോ ആയ മഴയ്ക്ക്...

Related Articles

Popular Categories