പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തില്‍ ഇന്ധന വിതരണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി മണ്ണെണ്ണ വിതരണ നിയമങ്ങളില്‍ കേന്ദ്ര സർക്കാർ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള മണ്ണെണ്ണ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനമനുസരിച്ച്‌, പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇനി പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി നേരിട്ട് മണ്ണെണ്ണ വിതരണം ചെയ്യാൻ അനുമതിയുണ്ടാകും. നിലവില്‍ 60 ദിവസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. 1934-ലെയും 2002-ലെയും പെട്രോളിയം നിയമങ്ങളിലെ കർശനമായ സുരക്ഷാ-ലൈസൻസിംഗ് വ്യവസ്ഥകളില്‍ നിന്നാണ് സർക്കാർ ഇപ്പോള്‍ താല്‍ക്കാലിക ഒഴിവാക്കല്‍ നല്‍കിയിരിക്കുന്നത്.

സംഭരണത്തിലും വിതരണത്തിലും കാര്യമായ മാറ്റങ്ങള്‍ സർക്കാർ വരുത്തിയിട്ടുണ്ട്. വിതരണ യൂണിറ്റുകളില്‍ ഗാർഹിക ആവശ്യങ്ങള്‍ക്കായി 2,500 ലിറ്റർ വരെ മണ്ണെണ്ണ ശേഖരിച്ചുവെക്കാൻ കമ്പനികള്‍ക്ക് അനുമതി നല്‍കിയതിനൊപ്പം, മുൻഗണനാ വിഭാഗങ്ങള്‍ക്കുള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (PDS) സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകള്‍ക്ക് അംഗീകാരവും നല്‍കി. അസാധാരണമായ സാഹചര്യങ്ങളില്‍ നിയമങ്ങളില്‍ ഇളവ് വരുത്താൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് വിജ്ഞാപനത്തില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

പാചകത്തിനും വെളിച്ചത്തിനുമായി മണ്ണെണ്ണയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. യുദ്ധം മൂലമുള്ള ഇന്ധനക്ഷാമം വിപണിയെ ബാധിക്കാതിരിക്കാൻ കർശനമായ നിബന്ധനകളോടെയാകും ഈ ഇളവുകള്‍ നടപ്പിലാക്കുകയെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

SUMMARY: The central government has allowed the distribution of kerosene through petrol pumps and ration shops.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പെരിയ കേസ് പ്രതികള്‍ക്ക് തിരിച്ചടി: പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍...

നമ്പീശൻ അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും

ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ...

ചിറയിൻകീഴ് കയ്യാങ്കളി വിവാദം: രമ്യ ഹരിദാസ് കെപിസിസി അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരായി

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തില്‍ രമ്യ ഹരിദാസ് എംഎല്‍എ കെപിസിസി അന്വേഷണസമിതിക്ക്...

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം മഴ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ പരക്കെ...

നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

എൻഎസ്എസ് കർണാടക വിജ്ഞാനനഗർ കരയോഗം ഓണാഘോഷം

ബെംഗളൂരു: എസ് എസ് കർണാടക വിജ്ഞാനനഗർ കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഭരണതലപ്പത്ത് സമഗ്രമായ അഴിച്ചുപണിക്ക് ഒരുങ്ങി സര്‍ക്കാര്‍....

അസമിലെ ആര്‍മി ക്യാമ്പിൽ വെച്ച്‌ ഹൃദയാഘാതം; മലയാളി സൈനികന് ദാരുണാന്ത്യം

കോഴിക്കോട്: അസമിലെ ആര്‍മി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവസൈനികന്...

Related Articles

Popular Categories