ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്; നടപടി പെണ്‍കുട്ടിയുടെ കാമുകന്‍ നല്‍കിയ സൂചനയെ തുടര്‍ന്ന്  

ബെംഗളൂരു: സമയോചിത ഇടപെടലില്‍ ശൈശവ വിവാഹം തടഞ്ഞ് ശിശുക്ഷേമ വകുപ്പ്. ബെംഗളൂരുവിലാണ് സംഭവം. 16കാരിയെ 33 വയസുകാരനെക്കൊണ്ട് വിവാഹം ക‍ഴിപ്പിക്കാനുള്ള ശ്രമമാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ കാമുകൻ ശിശുക്ഷേമ വകുപ്പ് അധികൃതര്‍ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ബെംഗളൂരുവിലെ ചന്ദ്ര ലേഔട്ട് പോലീസ് പരിധിയിലുള്ള പൂർണിമ മഹലിൽ നാളെ നടക്കാനിരുന്ന വിവാഹമാണ് അർബൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് കഴിഞ്ഞ ദിവസം നിര്‍ത്തിവെപ്പിച്ചത്.

പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്നതിനാൽ അത് പറഞ്ഞാണ് പെണ്‍കുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചത്. പിന്നാലെ തൻ്റെ കാമുകനെ പെണ്‍കുട്ടി ഈ വിവരം അറിയിക്കുകയും ശിശുക്ഷേമ വകുപ്പിൽ പരാതി നൽകുകയുമായിരുന്നു.

ക‍ഴിഞ്ഞ മെയ് 7ന് അധികൃതർ നാഗരഭാവിക്ക് സമീപമുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹത്തിന് തടയിടുകയുമായിരുന്നു. ‘ബാലാവകാശ കമ്മീഷൻ അധികൃതർ എത്തിയിരുന്നില്ലായെങ്കിൽ പെണ്‍കുട്ടിയുടെ വിവാഹം നടന്നേനെ. ശൈശവ വിവാഹത്തെക്കുറിച്ചും വീട്ടുകാരെ പറഞ്ഞ് മനസിലാക്കുകയും വിവാഹം നടന്നു ക‍ഴിഞ്ഞാൽ നേരിടേണ്ടി വരുന്ന ഭവിഷ്യത്തുക്കളെ കുറിച്ചും പറഞ്ഞു മനസിലാക്കി. പ്രായ വ്യത്യാസം കൂടുതലായതിനാലുണ്ടാകുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും വീട്ടുകാരെ പറഞ്ഞു മനസിലാക്കി.’ ജില്ലാ ശിശു സംരക്ഷണ സമിതി ഉദ്യോഗസ്ഥ ആശ. എച്ച്. കെ പറഞ്ഞു. അതേസമയം, പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ക‍ഴിക്കാൻ തയ്യാറായ യുവാവിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
SUMMARY: Boyfriend informed the Child Welfare Department; Child marriage was prevented, incident in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റേസ് കോഴ്‌സ് റോഡ് ഇന്ന് മുതൽ 60 ദിവസത്തേക്ക് അടച്ചിടും

ബെംഗളൂരു: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ റേസ് കോഴ്‌സ് റോഡ് വൈറ്റ്-ടോപ്പിങ് പ്രവൃത്തികളുടെ...

യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം:‌ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന...

പാലക്കാട് ഇടിമിന്നലേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു

പാലക്കാട്: മണ്ണാര്‍ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്‍ക്കാട് കോട്ടോപ്പാടം...

ശക്തമായ മഴയ്ക്ക് സാധ്യത: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ...

മഴക്കുറവ് തിരിച്ചടിയാകുന്നു; കെ.ആർ.എസ് അണക്കെട്ടിലെ ജലസംഭരണം പകുതിയോട് അടുക്കുന്നു

ബെംഗളൂരു: കാവേരി നദീതടത്തിലെ പ്രധാന ജലസ്രോതസ്സായ കൃഷ്ണരാജ സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

കർണാടകയിൽ വരൾച്ചാ നഷ്ടം 46,324 കോടി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കാർഷിക മേഖലയ്ക്കുണ്ടായ നഷ്ടം 46,324.50 കോടിയായി...

സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ട്രക്കിലിടിച്ചു; നാല് പേർ മരിച്ചു

ഉത്തർപ്രദേശ്: ചണ്ഡിഗഡിൽനിന്ന് ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലേക്ക് സൈനികന്റെ മൃതദേഹവുമായി പോയ സൈനിക...

Related Articles

Popular Categories