ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി ഗതാഗത വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 2023-ലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍സ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമ പുറപ്പെടുവിച്ചു.

നിലവില്‍ സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറമാണ് നിര്‍ദേശിച്ചിട്ടുള്ളത്. 2022ലെ വടക്കാഞ്ചേരി അപകടത്തെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളര്‍ കോഡ് കൊണ്ടുവന്നത്. അന്ന് അപകടത്തില്‍ അഞ്ച് വിദ്യാര്‍ഥികളടക്കം ഒമ്പത് പേര്‍ മരിച്ചിരുന്നു. അന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും സർക്കാറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിന് കോടതി അംഗീകാരം നൽകുകയും ചെയ്തു.

റോഡ് സുരക്ഷ മുന്‍നിര്‍ത്തി ടൂറിസ്റ്റ് ബസുകളുടെ ബോഡിയിലും സുരക്ഷാ ഗ്ലാസുകളിലും സിനിമാ താരങ്ങളുടെ ഭീമന്‍ ചിത്രങ്ങളും എഴുത്തുകളും പതിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. 2019 ഒക്ടോബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാരങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് കേരള മോട്ടോര്‍ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11ന് എല്‍.എം.വി അല്ലാത്ത കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നടപ്പാക്കി.

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നിര്‍ബന്ധമാക്കിയിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് വാഹനങ്ങള്‍ പ്രത്യേക കളര്‍ കോഡ് നിയന്ത്രണമില്ലാതെ കേരളത്തില്‍ സര്‍വീസ് നടത്തുമ്പോള്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.

നിയന്ത്രണങ്ങള്‍ കാരണം ചില ഉടമകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഇത് മോട്ടോര്‍ വാഹന നികുതി, പെര്‍മിറ്റ് ഫീസ് തുടങ്ങിയവയിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 67(1)(ഡി) പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സര്‍ക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് 2021ലെ തീരുമാനം പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.
SUMMARY: Tourist buses can now be colorful; government orders a review of the unified color code.
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വർ...

ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി...

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ചു....

മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

Related Articles

Popular Categories