സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി സ്റ്റോക് മാർക്കറ്റ് നിക്ഷേപകനെ തട്ടിക്കൊണ്ടുപോയ രണ്ട് പേർ പിടിയിൽ. ബെംഗളൂരു എംജി റോഡിൽ വെച്ച് ജൂൺ 16നായിരുന്നു സംഭവം. അസ്മീറ രാജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 6-7 മാസമായി എംജി റോഡിലെ ആഡംബര പിജിയിൽ താമസിച്ചിരുന്ന രാജുവിനെ പ്രതികൾ നിരന്തരം പിന്തുടർന്ന ശേഷമാണ് തട്ടിക്കൊണ്ടുപോയത്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന രാജു തന്റെ സ്ഥിരമായുള്ള എല്ലാ കാര്യങ്ങളും ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചിരുന്നു. ഇതുവഴിയാണ് രാജുവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചത്. രാജുവിനെ തെലങ്കാനയിലെ ഗോഡൗണിലേക്കാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളുടെ കുടുംബത്തെ വിളിച്ച് അഞ്ചു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ കുടുംബം ഉടൻ പോലീസിൽ പരാതി നൽകി. ടിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. മോചനദ്രവ്യത്തിനൊപ്പം പ്രതികൾ ബിറ്റ്കോയിൻ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU UPDATES | ARREST
SUMMARY: Two arrested for abducting stock market investor

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1600 രൂപയാണ് ഇന്ന്...

ഫുജൈറയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം; ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് ഗുരുതര പരുക്ക്

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി...

കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍....

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

Related Articles

Popular Categories