വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച 9 പേര്‍ക്കും അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മലപ്പുറം: വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞ ആറ് അധ്യാപകർ ഉള്‍പ്പെടെയുള്ള ഒമ്പത് പേർക്കും കണ്ണീരോടെ വിടചൊല്ലി ജന്മനാട്. പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ മൈതാനത്ത് നടന്ന പൊതുദർശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. ഉച്ചയോടെ വിവിധയിടങ്ങളില്‍ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി

രാവിലെ മുതല്‍ തന്നെ പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂള്‍ മൈതാനം ജനനിബിഡമായിരുന്നു. പൊള്ളാച്ചിയില്‍ നിന്ന് പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ഒമ്പത് മണിയോടെ ഭൗതികശരീരങ്ങള്‍ പാങ്ങിലെത്തിച്ചു. ഒന്നര മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങള്‍ വിവിധ ഇടങ്ങളിലെത്തിച്ച്‌ സംസ്കാരം പൂർത്തിയാക്കി.

മാട്ടാത്ത് ജുമാമസ്ജിദിലാണ് അബ്ദുല്‍ മജീദ് മാസ്റ്റർ, ഭാര്യ റുഖിയ എന്നിവരുടെ അന്ത്യവിശ്രമം. പാങ്ങ് വലിയ ജുമാഅത്ത് പള്ളിയില്‍ അധ്യാപകരായ റംല, ഷക്കീല, പാചകത്തൊഴിലാളി സാജിത എന്നിവരെയും, ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദില്‍ അധ്യാപിക സുഹറ, മകൻ ഹിഷാം എന്നിവരെയും ഖബറടക്കി. ഷൊർണ്ണൂർ ശാന്തിതീരത്താണ് പ്രധാനാധ്യാപിക പി. അജിതയുടെ സംസ്ക്കാരച്ചടങ്ങുകള്‍ നടന്നത്.

കൊളത്തൂരില്‍ വീട്ടുവളയ്പ്പിലാണ് അധ്യാപിക ആശയുടെ സംസ്‍കാരം നടന്നത്. കേരളത്തെ നടുക്കിയ ഈ വലിയ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

SUMMARY: All 9 people who died in the Valparai tragedy laid to rest; Funeral ceremonies completed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

ഡൽഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

Related Articles

Popular Categories