ബെംഗളൂരു – കലബുർഗി വന്ദേ ഭാരതിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു

ബെംഗളൂരു: ബെംഗളൂരു – കലബുർഗി വന്ദേ ഭാരത് എക്സ്പ്രസിന് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. പുതിയ വന്ദേ ഭാരത്‌ ട്രെയിൻ (നമ്പർ 22232/31) കലബുർഗിയിൽ നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് 5.54ന് യാദ്‌ഗിറിൽ എത്തിച്ചേരും. തുടർന്ന് 5.55ന് ബെംഗളൂരുവിലേക്ക് പുറപ്പെടും.

റായ്‌ച്ചൂർ, മന്ത്രാലയ റോഡ്, ഗുണ്ടക്കൽ, അനന്തപുർ, യെലഹങ്ക എന്നിവിടങ്ങളിലാണ് മറ്റ്‌ സ്റ്റോപ്പുകൾ. ട്രെയിൻ ഉച്ചയ്ക്ക് 2 മണിക്ക് എസ്എംവിടി ബെംഗളൂരു സ്റ്റേഷനിലെത്തും. യാദ്ഗിറിൽ ട്രെയിൻ നിർത്തുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. നിലവിൽ ഒരു മിനിറ്റ് ആണ് യാദ്ഗിറിൽ സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. ഇത് അഞ്ച് മിനുട്ട് ആക്കുന്നതിന് നിർദേശം നൽകിയതായും റെയിൽവേ അധികൃതർ പറഞ്ഞു.

TAGS: VANDE BHARAT | YADGIR
SUMMARY: Vande Bharat train to stop at Yadgir

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും നേരിയ മഴ ഉണ്ടാകുമെന്നും...

പബ്ബിൽ പരിചയപ്പെട്ട യുവതിയെ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്ന് പരാതി; 31കാരൻ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ...

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

ഇഎസ്എ കരട് വിജ്ഞാപനത്തിലെ അപാകതകൾ; പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്...

എലിവേറ്റഡ് കോറിഡോർ നിർമ്മാണം; ബല്ലാരി റോഡിൽ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ നാല്...

ബെംഗളൂരുവിൽ മലയാളിയുടെ കൊലപാതകം; രണ്ടു പേർ കൂടി അറസ്റ്റില്‍, ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ തൊഴിൽഉടമ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രണ്ടു...

നെതന്യാഹുവിനെതിരെ കൈകോർത്ത് അറബ് പാർട്ടികൾ; ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്?

ജറുസലം: ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച്...

നെടുമ്പാശ്ശേരി അപകടത്തിൽ വാഹനം സഞ്ചരിച്ചത് 144 കിലോമീറ്റർ വേഗതയിലെന്ന് സ്ഥിരീകരണം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇ...

Related Articles

Popular Categories