ബെംഗളൂരു: വായനയെന്നത് ഉചിതമായ സ്ഥലത്ത് ഉചിതമായ പ്രതീകാത്മക പ്രയോഗങ്ങളാണെന്നും വായനയുടെ തലങ്ങൾക്ക് അർത്ഥവ്യാപ്തിയേറുമെന്നും കാലവും ദേശവും ജീവിതവും പ്രകൃതിയും ചിഹ്ന ഭാഷകളുമെല്ലാം വായനയിൽ പുതിയ അർത്ഥങ്ങളെ ഉൽപ്പാദിപ്പിയ്ക്കുന്നുവെന്നും ഡോ. മിനി പ്രസാദ് പറഞ്ഞു. സർഗധാര സാംസ്കാരിക സമിതി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ സംഘടിപ്പിച്ച വായനയുടെ കാണാപ്പുറങ്ങൾ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. മിനി പ്രസാദ്. വരികളിൽ നിഗൂഹനം ചെയ്ത അർത്ഥതലങ്ങളെ കണ്ടെത്തി മറ്റൊരു ലോകം കണ്ടെത്തുന്നതും, അനുഭവിക്കുന്നതുമാണ് യഥാർത്ഥ വായന എന്നും അപ്പോഴാണ് വായന കരുത്തുറ്റതാകുന്നതെന്നും അവര്‍ പറഞ്ഞു.

ഇന്ദിരാ ബാലൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി പരിപാടി ഉദ്ഘാടനം ചെയ്തു. റെജി നളന്ദ അനുബന്ധഭാഷണം നടത്തി. വിഷ്ണമംഗലംകുമാർ, സി. കുഞ്ഞപ്പൻ, ടോമി ആലുങ്കൽ, ബിന്ദു പി. മേനോൻ, ബിന്ദു ഗോപാലകൃഷ്ണൻ, കിരൺ എന്നിവർ സംസാരിച്ചു. അനിത ചന്ദ്രോത്ത്, വി.കെ. വിജയൻ, ഷൺമുഖൻ സി. ശ്രീലത മധു, അക്ഷര എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു. കൃഷ്ണപ്രസാദ് സ്വാഗതവും ശ്രീജേഷ് നന്ദിയും പറഞ്ഞു.
SUMMARY: Vayanyude Kanappuramgal organized by Sargadhara Samskriti Samiti
















