തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സെപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതല്‍ നടക്കും. ഇതിനായി ധനവകുപ്പ് 1068 കോടി രൂപ അനുവദിച്ചു. സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും, വിവിധ ക്ഷേമനിധി ബോർഡുകള്‍ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110 കോടി രൂപയുമാണ് തുക വകയിരുത്തിയിരിക്കുന്നത്.
അതത് മാസത്തെ പെൻഷൻ വിതരണം മുടങ്ങാതെ കൃത്യമായി ആ മാസങ്ങളില്‍ തന്നെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. നാളെ മുതല്‍ തന്നെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും നേരിട്ടും പെൻഷൻ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
SUMMARY: Welfare pension distribution: State government sanctions ₹1,068 crore
















