ഇറാനെ ആക്രമിക്കില്ല; സൈനിക നീക്കം റദ്ദാക്കി ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ ഇന്നലെ രാത്രി നടത്താനിരുന്ന കനത്ത ആക്രമണ പ്രഖ്യാപനത്തിൽ നിന്ന് പിൻവാങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകളിൽ ഉണ്ടായ നിർണായകമായ വഴിത്തിരിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഇറാന്റെ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ നിലപാട് മാറ്റിയത്.

തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതൃത്വത്തിന്റെ തലത്തിൽ എത്തിനിൽക്കുന്നതിനാലും അവർ അത് അംഗീകരിച്ചതിനാലും, അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു’- ട്രംപ് കുറിച്ചു.

അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കിയ, പാകിസ്താൻ, ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ, ഈജിപ്ത് എന്നിവരുൾപ്പെടെ ചർച്ചകളിൽ പങ്കാളികളായ എല്ലാ കക്ഷികളും ഈ കരാറിന്റെ അടിസ്ഥാന ആശയങ്ങളും വിശദാംശങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം ആക്രമണം റദ്ദാക്കിയെങ്കിലും ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാർ അന്തിമമാകുന്നതുവരെ നിയന്ത്രണം തുടരും. കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
SUMMARY: Will not attack Iran; Trump cancels military action

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം

തിരുവനന്തപുരം: മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് ഓണത്തിന് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി...

ചിത്രീകരണത്തിനിടെ പരുക്ക്; നടൻ രാം ചരണ്‍ ആശുപത്രിയില്‍

കോയമ്പത്തൂർ: തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ...

കെഎൻഎസ്എസ് സദാശിവനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് സദാശിവനഗർ കരയോഗത്തിന്റെ 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി താഴെ പറയുന്നവരെ...

നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂർ: നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി പ്രൊഡക്ഷൻ വാറണ്ട്...

കലാകൈരളി ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ സഞ്ജയ് നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ...

‘ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഓഡിറ്റില്‍ ഗുരുതര പോരായ്മ’; 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ പരിശോധന നടത്തിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയുടെ...

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാൻമണിക്കെതിരെ ബിജെപി പരാതി നല്‍കി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയില്‍ പരാമർശം നടത്തിയെന്നാരോപിച്ച്‌ പ്രശസ്ത...

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വർധനവ്. ഞായറാഴ്ച്ചയായ ഇന്നലെ വില മാറ്റമില്ലാതെ...

Related Articles

Popular Categories