ഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ യുവതിക്ക് പുഴുവുള്ള ഭക്ഷണം നല്‍കിയ സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് ഇന്ത്യന്‍ റെയില്‍വേ. വന്ദേ ഭാരത് എക്‌സ്പ്രസില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ള ഐ.ആര്‍.സി.ടി.സിക്കും വിതരണത്തിന് കരാര്‍ എടുത്തിരിക്കുന്ന കരാറുകാരനുമാണ് വന്‍ തുക പിഴയായി ചുമത്തിയത്.
ഇതുപ്രകാരം ഐ.ആര്‍.ടി..സിക്ക് 10 ലക്ഷം രൂപയും കരാറുകാരന് 50 ലക്ഷം രൂപയുമാണ് പിഴയായി ചുമത്തിയത്. മാര്‍ച്ച് 25നാണ് ഇന്ത്യന്‍ റെയില്‍വേക്ക് ഭക്ഷണത്തിലെ ശോച്യാവസ്ഥ സംബന്ധിച്ച പരാതി ലഭിച്ചത്. തുടര്‍ന്ന് പരാതി ഗൗരവത്തോടെ കണ്ട് റെയില്‍വേ നടപടിയെടുക്കുകയായിരുന്നു. ടാറ്റപട്‌നഗര്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ മാര്‍ച്ച് 15നായിരുന്നു സംഭവം. വന്ദേഭാരത് എക്‌സ്പ്രസില്‍ സഞ്ചരിച്ച സ്ത്രീക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തുകയായിരുന്നു.
പിഴവിന്റെ വലുപ്പം നോക്കുമ്പോള്‍ ഈ നടപടിക്ക് , ഐ.ആര്‍.സി.ടി.സി അര്‍ഹരാണെന്ന് റെയില്‍വേ വിലയിരുത്തി. വിഷയം ഗൗരവമായി കണ്ട് നടപടി എടുക്കണമെന്നും റെയില്‍വേ ബോര്‍ഡ് ഐ.ആര്‍.സി.ടി.സിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭഷണം വിതരണം ചെയ്ത കരാറുകാരന് ഐ.ആര്‍.സി.ടി.സി 50 ലക്ഷം രൂപ പിഴശിക്ഷ ചുമത്തുകയായിരുന്നു. ഇതിനൊപ്പം ഇയാളുടെ ഭക്ഷണവിതരണ കരാറും ഐ.ആര്‍.സി.ടി.സി റദ്ദാക്കി.
SUMMARY: Worms in food on Vande Bharat; Railways fines IRCTC Rs 10 lakh and contractor Rs 50 lakh















